India A vs South Africa A: നിരാശപ്പെടുത്തി രാഹുലും പന്തും; ഇന്ത്യക്ക് അടിതെറ്റി
ധ്രുവ് ജുറല്‍ 57 പന്തില്‍ 44 റണ്‍സുമായി പൊരുതുന്നു
India A vs South Africa A: ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ അനൗദ്യോഗിക രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ക്കു അടിതെറ്റി. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ഒന്നാം ഇന്നിങ്‌സില്‍ 128 റണ്‍സ് എടുക്കുമ്പോഴേക്കും ഏഴ് വിക്കറ്റുകള്‍ നഷ്ടം.
കെ.എല്‍.രാഹുല്‍ (40 പന്തില്‍ 19), അഭിമന്യു ഈശ്വരന്‍ (പൂജ്യം), സായ് സുദര്‍ശന്‍ (52 പന്തില്‍ 17), ദേവ്ദത്ത് പടിക്കല്‍ (12 പന്തില്‍ അഞ്ച്), റിഷഭ് പന്ത് (20 പന്തില്‍ 24) എന്നിവര്‍ നിരാശപ്പെടുത്തി.
ധ്രുവ് ജുറല്‍ 57 പന്തില്‍ 44 റണ്‍സുമായി പൊരുതുന്നു. ഒരു റണ്‍സുമായി കുല്‍ദീപ് യാദവാണ് ജുറലിന്റെ പങ്കാളി.
ദക്ഷിണാഫ്രിക്കയ്ക്കായി ടിയാന്‍ വാന്‍ വുറാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.