Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: സഞ്ജുവിനെ വീണ്ടും ബെഞ്ചില്‍ ഇരുത്തി ഇന്ത്യ, ടോസ് ഓസ്‌ട്രേലിയയ്ക്ക്

മൂന്നാം ട്വന്റി 20 മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തി

Sanju Samson, Oman, Sanju Samson Batting against Oman, Asia Cup 2025, സഞ്ജു സാംസണ്‍, ഏഷ്യ കപ്പ്, ഇന്ത്യ ഒമാന്‍

രേണുക വേണു

, വ്യാഴം, 6 നവം‌ബര്‍ 2025 (13:29 IST)
India vs Australia, 4th T20I: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ട്വന്റി 20 മത്സരത്തിനു ക്വീന്‍സ് ലാന്‍ഡിലെ കരേര ഓവലില്‍ തുടക്കം. ടോസ് ലഭിച്ച ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനു അയച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
മൂന്നാം ട്വന്റി 20 മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തി. മലയാളി താരം സഞ്ജു സാംസണ്‍ ബെഞ്ചില്‍. ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി തുടരും. ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നു. മൂന്നാം ടി20 യിലെ ജിതേഷിന്റെ പ്രകടനമാണ് സഞ്ജുവിനു തിരിച്ചടിയായത്. മൂന്നാം ടി20 യില്‍ ഏഴാമനായി ക്രീസിലെത്തിയ ജിതേഷ് 13 പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 
 
 
ഇന്ത്യ, പ്ലേയിങ് ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ 
 
അഞ്ച് മത്സരങ്ങളുടെ പരമ്പര ഇപ്പോള്‍ 1-1 എന്ന നിലയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടീമിന് വലിയ ലക്ഷ്യമുണ്ടെന്ന് അവനറിയാം, അർഷദീപിന് അവസരങ്ങൾ നൽകാത്തതിൽ വിശദീകരണവുമായി മോണി മോർക്കൽ