India vs Australia T20 Series: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്, അഞ്ചാം മത്സരം ഉപേക്ഷിച്ചു; അഭിഷേക് പരമ്പരയിലെ താരം
ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്
India vs Australia: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സുമായി നില്‍ക്കുമ്പോള്‍ മഴ കളി തടസപ്പെടുത്തി. പിന്നീട് ഒരു പന്ത് പോലും എറിയാന്‍ സാധിക്കാത്ത അവസ്ഥയായി.
ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്. 2-1 നാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ആദ്യത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാമത്തെ കളി ഓസീസും മൂന്നാമത്തെയും നാലാമത്തെയും കളി ഇന്ത്യയും ജയിച്ചു.
2022 ല്‍ ഇംഗ്ലണ്ടിനെതിരെ 2-0 ത്തിനാണ് ഓസ്‌ട്രേലിയ അവസാനമായി നാട്ടില്‍വെച്ച് ഒരു ട്വന്റി 20 പരമ്പര തോറ്റിട്ടുള്ളത്. ഇന്ത്യയുടെ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് പരമ്പരയിലെ താരം. നേരത്തെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 നു ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു.