World Legends Championship:സെമിയിൽ കയറാൻ 14.1 ഓവറിൽ ജയിക്കണം, ബിന്നി- പത്താൻ വെടിക്കെട്ടിൽ വിജയിച്ച് ഇന്ത്യ, സെമിയിലെ എതിരാളി പാകിസ്ഥാൻ
സ്റ്റുവര്‍ട്ട് ബിന്നിയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച യുവരാജ് സിങ്, യുസുഫ് പത്താന്‍ എന്നിവരുടെ ഫിനിഷിങ്ങുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
വെസ്റ്റിന്‍ഡീസിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ച ലെജന്‍ഡ്‌സ് ലോക ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യന്‍ ലെജന്‍ഡ്‌സ്. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം 14.1 ഓവറില്‍ പിന്തുടര്‍ന്നാല്‍ മാത്രമെ ഇന്ത്യയ്ക്ക് സെമിഫൈനല്‍ പ്രവേശനം സാധ്യമായിരുന്നുള്ളു. 13.2 ഓവറില്‍ തന്നെ ഈ ലക്ഷ്യം ഇന്ത്യ മറികടന്നു.
മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച യുവരാജ് സിങ്, യുസുഫ് പത്താന്‍ എന്നിവരുടെ ഫിനിഷിങ്ങുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സ്റ്റുവര്‍ട്ട് ബിന്നി 21 പന്തില്‍ 4 സിക്‌സറും 3 ഫോറുമടക്കം 50 റണ്‍സ് നേടിയപ്പോള്‍ യുവരാജ് സിങ് 11 പന്തില്‍ നിന്നും 2 ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സ് സ്വന്തമാക്കി. 7 പന്തില്‍ നിന്ന് 2 സിക്‌സറും ഒരു ഫോറും സഹിതം 21 റണ്‍സാണ് യൂസുഫ് പത്താന്‍ സ്വന്തമാക്കിയത്.
ഒരു ഘട്ടത്തില്‍ 52 റണ്‍സിന് 4 എന്ന നിലയില്‍ തകര്‍ന്നയിടത്തില്‍ നിന്നും ബിന്നി നടത്തിയ വെടിക്കെട്ട് പ്രകടനമാണ് കളി തിരിച്ചത്. അഞ്ചാം വിക്കറ്റില്‍ ചേര്‍ന്ന യുവരാജ് സിങ്- ബിന്നി കൂട്ടുക്കെട്ട് 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. യുവരാജ് മടങ്ങിയെങ്കിലും പത്താനുമായി ബിന്നി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നേരത്തെ 74 റണ്‍സെടുത്ത കിറോണ്‍ പൊള്ളാര്‍ഡിന്റെ പ്രകടനമാണ് ഒരു ഘട്ടത്തില്‍ 43ന് 5 എന്ന നിലയില്‍ തകര്‍ന്ന വെസ്റ്റിന്‍ഡീസിനെ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്.3 ഫോറും 8 സിക്‌സറും അടങ്ങുന്നതായിരുന്നു പൊള്ളാര്‍ഡിന്റെ ഇന്നിങ്ങ്‌സ്. 20 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്തിനെ കൂടാതെ മറ്റാര്‍ക്കും തന്നെ വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.