Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുമ്ര ഇല്ലെങ്കിൽ ടീം ഇന്ത്യ വട്ടപൂജ്യമെന്ന് മുൻ പാക് താരം

Bumrah, Worldcup

അഭിറാം മനോഹർ

, വെള്ളി, 9 ഓഗസ്റ്റ് 2024 (11:19 IST)
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തോല്‍വി ഇന്ത്യന്‍ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. വിരാട് കോലി,രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിങ്ങനെ പരിചയസമ്പന്നരായ താരങ്ങള്‍ എല്ലാം ഉണ്ടായിരുന്നിട്ടും ഏകദിന പരമ്പര കൈവിട്ടു എന്നത് ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യ ശ്രീലങ്കയോട് ഒരു ഏകദിന പരമ്പര തോല്‍ക്കുന്നത്.
 
 ഇപ്പോഴിതാ ഇന്ത്യന്‍ തോല്‍വിയില്‍ ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാക് പേസറായ ജുനൈദ് ഖാന്‍. ജസ്പ്രീത് ബുമ്ര ഇല്ലാത്ത ഇന്ത്യന്‍ ബൗളിംഗ് നിര വട്ടപൂജ്യം മാത്രമാണെന്ന് ജുനൈദ് ഖാന്‍ പറയുന്നു. സ്പിന്‍ പിച്ചിലാണ് ഇന്ത്യ കളിച്ചതെങ്കിലും ബുമ്രയുടെ അഭാവം ഇന്ത്യയെ വല്ലാതെ ബാധിച്ചെന്ന് താരം പറയുന്നു. ഇന്ത്യയുടെ ടീം സെലക്ഷന്‍ പാളിയെന്നും ഇതും തോല്‍വിക്ക് കാരണമായെന്നും ജുനൈദ് ഖാന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ലഭിക്കുമോ? വിനീഷിന്റെ ഹര്‍ജി ഇന്ന് പരിഗണനയില്‍ താരത്തിനായി വാദിക്കുന്നത് ഹരീഷ് സാല്‍വെ