വിവാദങ്ങൾക്ക് തിരികൊളുത്തുമോ?, ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

ഏകദിന ക്രിക്കറ്റില്‍ ഇതുവരെയും ഇന്ത്യക്കെതിരെ വിജയിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.

അഭിറാം മനോഹർ
ഞായര്‍, 5 ഒക്‌ടോബര്‍ 2025 (09:48 IST)
India vs Pakistan match
ഏഷ്യാകപ്പ് ടൂര്‍ണമെന്റിലെ ഇന്ത്യ- പാക് മത്സരങ്ങളുടെ പേരിലെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പെ വീണ്ടുമൊരു ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ഇത്തവണ വനിതാ ലോകകപ്പിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ച കഴിഞ്ഞ് 3 മണിക്കാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ഏകദിന ക്രിക്കറ്റില്‍ ഇതുവരെയും ഇന്ത്യക്കെതിരെ വിജയിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.
 
 ആദ്യമത്സരത്തില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നിട്ടും ശ്രീലങ്കക്കെതിരെ 59 റണ്‍സിന്റെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മധ്യനിരയില്‍ ദീപ്തി ശര്‍മയും അമന്‍ജോതും നേടിയ അര്‍ധസെഞ്ചുറികളാണ് വലിയ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്. മികച്ച ഫോമില്‍ കളിക്കുന്ന സ്മൃതി മന്ദാന അടക്കമുള്ള ബാറ്റര്‍മാരും പേസ് ബൗളിങ്ങില്‍ ക്രാന്തി ഗൗഡും സ്പിന്നര്‍മാരില്‍ ദീപ്തി ശര്‍മ, ശ്രീചരണി എന്നിവരും മികച്ച ഫോമിലാണ്.
 
അതേസമയം ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 7 വിക്കറ്റിന് തോറ്റതിന്റെ ക്ഷീണത്തിലാണ് പാകിസ്ഥാന്‍. ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞതോടെ മത്സരത്തില്‍ പാകിസ്ഥാന്‍ 129 റണ്‍സിന് പുറത്തായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

India Women vs Australia Women: മികച്ച സ്‌കോര്‍ ഉണ്ടായിട്ടും ഇന്ത്യക്ക് തോല്‍വി; സെമിയിലേക്ക് അടുത്ത് ഓസ്‌ട്രേലിയ

രോഹിതിന് പകരം ഗിൽ; സ്‌പോർട്ടിൽ എല്ലാവർക്കും ഒരു ദിവസം എല്ലാം നിർത്തേണ്ടതായി വരുമെന്ന് സൗരവ് ഗാംഗുലി

Asia Cup: 'അവിടെ ഇരിക്കട്ടെ, ഞാനറിയാതെ ആര്‍ക്കും കൊടുക്കരുത്'; ഇന്ത്യക്ക് ഏഷ്യ കപ്പ് നല്‍കാന്‍ പറ്റില്ലെന്ന് നഖ്വി

Yashasvi Jaiswal: ജയ്‌സ്വാളിനു ഇരട്ട സെഞ്ചുറി പാഴായി; റണ്‍ഔട്ട് ആക്കിയത് ഗില്ലോ?

അടുത്ത ലേഖനം
Show comments