India vs Pakistan: 'നടപടിയെടുത്തില്ലെങ്കില്‍ ഇനി ഏഷ്യ കപ്പില്‍ കളിക്കാനില്ല'; നിലപാട് കടുപ്പിച്ച് പാക്കിസ്ഥാന്‍, തള്ളി ഐസിസി
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി തള്ളി
India vs Pakistan: ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ഹസ്തദാന വിവാദം ചൂടുപിടിക്കുന്നു. മത്സരത്തില്‍ മാച്ച് റഫറിയായിരുന്ന ആന്‍ഡി പൈക്രോഫിറ്റിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കിയില്ലെങ്കില്‍ ഏഷ്യ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നായിരുന്നു പാക്കിസ്ഥാന്റെ ഭീഷണി.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്, പാക്കിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അഗയ്ക്കു ഹസ്തദാനം നല്‍കാന്‍ തയ്യാറായില്ല. മത്സരശേഷവും ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു കൈ കൊടുത്തില്ല.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി തള്ളി. മാച്ച് റഫറിക്കെതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നാണ് ഐസിസി നിലപാട്. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ഏതെങ്കിലും ടീമിനു വേണ്ടി നിക്ഷിപ്ത താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ഐസിസി പാക് ക്രിക്കറ്റ് ബോര്‍ഡിനു മറുപടി നല്‍കി.
17 നു യുഎഇയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.