ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിന മത്സരം നാളെ റായ്പൂരില്‍. ജയത്തോടെ പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത് എന്നതിനാല്‍ രണ്ടാം ഏകദിനത്തില്‍ വിജയമല്ലാതെ മറ്റൊന്നും ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നില്ല. ആദ്യ മത്സരത്തില്‍ വിജയിക്കാനായെങ്കിലും ബൗളര്‍മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.
രോഹിത് - കോലി എന്നീ സീനിയര്‍ താരങ്ങളായിരുന്നു ആദ്യ മത്സരത്തില്‍ തിളങ്ങിയത്. രോഹിത് പുറത്തായ ശേഷം ഇന്ത്യന്‍ സ്‌കോറിങ് മന്ദഗതിയിലായിരുന്നു.ബാറ്റിങ്ങില്‍ കാര്യമായ ദൗര്‍ബല്യമില്ലെങ്കിലും ദക്ഷിണാഫ്രിക്കയെ 11ന് 3 എന്ന നിലയിലേക്ക് തള്ളിവിട്ടിട്ടും അവര്‍ 332 റണ്‍സെടുത്തു എന്നത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ആദ്യ ഏകദിനത്തിലെ അതേ ടീമിനെ തന്നെയാകും രണ്ടാം മത്സരത്തിലും ഇന്ത്യ കളത്തിലിറക്കുക.