പ്രോസിക്യൂഷൻ വാദം പൊളിഞ്ഞു; ദിലീപിന് വിദേശത്തുപോകാൻ അനുമതി
പ്രോസിക്യൂഷൻ വാദം പൊളിഞ്ഞു; ദിലീപിന് വിദേശത്തുപോകാൻ അനുമതി
Publish Date: Tue, 21 Nov 2017 (13:17 IST)
Updated Date: Tue, 21 Nov 2017 (13:18 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് വിദേശത്തുപോകാൻ ഹൈക്കോടതിയുടെ അനുമതി.
ജാമ്യ വ്യവസ്ഥയിൽ ഒരാഴ്ചത്തെ ഇളവാണ് ദിലീപിന് കോടതി അനുവദിച്ചിരിക്കുന്നത്. ദുബായിൽ താരം തങ്ങുന്ന സ്ഥലത്തിന്റെ മേൽവിലാസം നൽകണമെന്നും കോടതി പറഞ്ഞു.
ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ജാമ്യത്തിലിറങ്ങിയ താരം സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം പ്രോസിക്യൂഷൻ ഉയര്‍ത്തിയെങ്കിലും അത്തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിഭാഗം വാദിച്ചു.
‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസമാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 29ന് കടയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
അതിനിടെ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് ഒരുങ്ങുകയാണ്. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയൻപതിലേറെ രേഖകളും ഉൾപ്പെടെയാണ് അനുബന്ധ കുറ്റപത്രം തയാറായിരിക്കുന്നത്.