അടുത്തവര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങളുടെ ഷെഡ്യൂള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിട്ടു. ചൊവ്വാഴ്ച വൈകീട്ടാണ് ഐസിസി ഔദ്യോഗിക മത്സരക്രമം പുറത്തുവിട്ടത്. ഫെബ്രുവരി 19ന് കറാച്ചിയിലാണ് ഉദ്ഘാടന മത്സരം. ആദ്യമത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും.
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ ഹൈബ്രിഡ് മോഡലിലാകും മത്സരങ്ങള്‍. ഫെബ്രുവരി 20നാണ് ഇന്ത്യയുടെ ആദ്യമത്സരം. ഫെബ്രുവരി 23നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം. ദുബായില്‍ വെച്ചാകും ഇന്ത്യയുടെ മത്സരങ്ങളെല്ലാം. എട്ട് ടീമുകള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്‍, ഇന്ത്യ, ന്യൂസിലന്‍ഡ് , ബംഗ്ലാദേശ് ടീമുകളും ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകളുമാണുള്ളത്.
ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചാല്‍ ഫൈനല്‍ മത്സരം മാര്‍ച്ച് 9ന് ദുബായില്‍ വെച്ചായിരിക്കും. അല്ലാത്തപക്ഷം ലാഹോറിലാകും ഫൈനല്‍ മത്സരം നടക്കുക. സെമിഫൈനലിനും ഫൈനല്‍ മത്സരത്തിനും റിസര്‍വ് ദിനങ്ങളുണ്ടാകും.