India vs Australia, 3rd ODI Predicted 11: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന്, ജയിക്കുന്നവര്‍ക്ക് പരമ്പര
ശുഭ്മാന്‍ ഗില്ലിന് പകരം ഇഷാന്‍ കിഷന് ഓപ്പണറായി അവസരം നല്‍കിയേക്കും
Publish Date: Wed, 22 Mar 2023 (08:50 IST)
Updated Date: Wed, 22 Mar 2023 (08:53 IST)
India vs Australia, 3rd ODI Predicted 11: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തേയും മത്സരം ഇന്ന്. ഉച്ചയ്ക്ക് 1.30 മുതല്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഓരോ കളി ജയിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം.
ശുഭ്മാന്‍ ഗില്ലിന് പകരം ഇഷാന്‍ കിഷന് ഓപ്പണറായി അവസരം നല്‍കിയേക്കും. അല്ലെങ്കില്‍ സൂര്യകുമാര്‍ യാദവിനെ മാറ്റി മധ്യനിരയിലേക്ക് ഇഷാന്‍ കിഷനെ കൊണ്ടുവരും. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ടീമില്‍ സ്ഥാനം പിടിക്കും.
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്