India vs England, 1st ODI Scorecard: ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു; കോലി കളിക്കുന്നില്ല, ജയ്‌സ്വാളിനു അരങ്ങേറ്റം
വിരാട് കോലി നാഗ്പൂര്‍ ഏകദിനത്തില്‍ കളിക്കുന്നില്ല
India vs England, 1st ODI Scorecard: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിനു നാഗ്പൂരിലെ വിദര്‍ഭ സ്റ്റേഡിയത്തില്‍ തുടക്കം. ടോസ് ലഭിച്ച ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.
വിരാട് കോലി നാഗ്പൂര്‍ ഏകദിനത്തില്‍ കളിക്കുന്നില്ല. പരുക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലാണ്. യശസ്വി ജയ്‌സ്വാളിനും ഹര്‍ഷിത് റാണയ്ക്കും ഏകദിനത്തില്‍ അരങ്ങേറ്റം.
ഇന്ത്യ, പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി
ഇംഗ്ലണ്ട്, പ്ലേയിങ് ഇലവന്‍: ബെന്‍ ഡക്കറ്റ്, ഫിലിപ് സാള്‍ട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍, ലിയാം ലിവിങ്സ്റ്റണ്‍, ജേക്കബ് ബെതേല്‍, ബ്രണ്ടന്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, സാക്കിബ് മഹ്‌മൂദ്