Marcus Stoinis: ചാംപ്യന്‍സ് ട്രോഫി ടീമിലുള്ള സ്റ്റോയിനിസ് ഏകദിനത്തില്‍ നിന്ന് വിരമിച്ചു; ഞെട്ടി ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ്
ഏകദിനത്തില്‍ നിന്ന് വിരമിക്കുകയെന്നത് അത്ര എളുപ്പമുള്ള തീരുമാനം ആയിരുന്നില്ലെന്നും എന്നാല്‍ ഇതാണ് ഏറ്റവും ഉചിതമായ സമയമെന്നും സ്റ്റോയിനിസ് പറഞ്ഞു
Marcus Stoinis: ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് രാജ്യാന്തര ഏകദിനത്തില്‍ നിന്ന് വിരമിച്ചു. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു സ്‌റ്റോയിനിസ്. ചാംപ്യന്‍സ് ട്രോഫി തുടങ്ങാന്‍ 15 ദിവസം മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.
ഏകദിനത്തില്‍ നിന്ന് വിരമിക്കുകയെന്നത് അത്ര എളുപ്പമുള്ള തീരുമാനം ആയിരുന്നില്ലെന്നും എന്നാല്‍ ഇതാണ് ഏറ്റവും ഉചിതമായ സമയമെന്നും സ്റ്റോയിനിസ് പറഞ്ഞു. ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ പാക്കിസ്ഥാനിലേക്കു പോകുന്ന ഓസ്‌ട്രേലിയന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ താന്‍ ഉണ്ടാകുമെന്നും സ്റ്റോയിനിസ് പറഞ്ഞു. ഏകദിനത്തില്‍ നിന്ന് വിരമിച്ചതിനാല്‍ താരം ചാംപ്യന്‍സ് ട്രോഫി കളിക്കില്ല. ട്വന്റി 20 ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം.
ഓസ്‌ട്രേലിയയ്ക്കായി 71 ഏകദിനങ്ങളില്‍ നിന്ന് 26.69 ശരാശരിയില്‍ 1495 റണ്‍സാണ് സ്‌റ്റോയിനിസ് നേടിയിരിക്കുന്നത്. 2017 ല്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താകാതെ നേടിയ 147 റണ്‍സാണ് ടോപ് സ്‌കോര്‍. ഏകദിനത്തില്‍ 48 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.