India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 358 നെതിരെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഇതുവരെ നേടിയിരിക്കുന്നത് 135 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സ്
India vs England, 4th Test: മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തില്‍. ആതിഥേയരായ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 186 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി കഴിഞ്ഞു.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 358 നെതിരെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഇതുവരെ നേടിയിരിക്കുന്നത് 135 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സ്. മൂന്ന് വിക്കറ്റുകള്‍ കൂടി ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് 200 കടക്കുമെന്ന് ഉറപ്പായി.
ബെന്‍ സ്റ്റോക്‌സ് (134 പന്തില്‍ 77), ലിയാം ഡ്വസണ്‍ (52 പന്തില്‍ 21) എന്നിവരാണ് ഇംഗ്ലണ്ടിനായി ഇപ്പോള്‍ ക്രീസില്‍. ജോ റൂട്ട് 248 പന്തില്‍ 14 ഫോര്‍ സഹിതം 150 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായി. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (100 പന്തില്‍ 94 റണ്‍സ്), സാക് ക്രൗലി (113 പന്തില്‍ 84 റണ്‍സ്) എന്നിവര്‍ തിളങ്ങി. ഒലി പോപ്പ് 71 റണ്‍സെടുത്തു.
ഇന്ത്യക്കായി രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കംബോജ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.