Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ശേഷിക്കെ 137 റണ്‍സ് കൂടി എടുക്കണം

India vs England 4th Test Day 4, India vs England 4th Test Day 2 Scorecard, India vs England, India England Test, manchester Test, ഇന്ത്യ ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ്, മാഞ്ചസ്റ്റര്‍ ടെസ്റ്റ്

രേണുക വേണു

Manchester , ഞായര്‍, 27 ജൂലൈ 2025 (09:09 IST)
Shubman Gill and KL Rahul

India vs England, 4th Test: മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യ ഇറങ്ങുക തോല്‍വി ഒഴിവാക്കാന്‍. മറുവശത്ത് ഇംഗ്ലണ്ടിനു എട്ട് വിക്കറ്റുകള്‍ നേടിയാല്‍ ജയം. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയ 311 റണ്‍സ് ലീഡിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തിട്ടുണ്ട്. 
 
ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ശേഷിക്കെ 137 റണ്‍സ് കൂടി എടുക്കണം. കെ.എല്‍.രാഹുല്‍ (210 പന്തില്‍ 87 റണ്‍സ്), നായകന്‍ ശുഭ്മാന്‍ ഗില്‍ (167 പന്തില്‍ 78 റണ്‍സ്) എന്നിവരാണ് ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ (പൂജ്യം), സായ് സുദര്‍ശന്‍ (പൂജ്യം) എന്നിവരാണ് പുറത്തായത്. 
 
സ്‌കോര്‍ കാര്‍ഡ് 
 
ഇന്ത്യ, ഒന്നാം ഇന്നിങ്‌സ്: 358/10 
 
ഇംഗ്ലണ്ട്, ഒന്നാം ഇന്നിങ്‌സ്: 669/10 
 
ഇന്ത്യ, രണ്ടാം ഇന്നിങ്‌സ്: 174/2 
 
ജോ റൂട്ട് (248 പന്തില്‍ 150 റണ്‍സ്), ബെന്‍ സ്റ്റോക്‌സ് (198 പന്തില്‍ 141 റണ്‍സ്) എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്. ബെന്‍ ഡക്കറ്റ് (100 പന്തില്‍ 94), സാക് ക്രൗലി (113 പന്തില്‍ 84), ഒലി പോപ്പ് (128 പന്തില്‍ 71) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?