India vs South Africa, 1st T20I: ഗില്ലിനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഉദ്ദേശമില്ല; സഞ്ജു മധ്യനിരയില്‍, പാണ്ഡ്യ തിരിച്ചെത്തും
സഞ്ജു സാംസണ്‍ ആയിരിക്കും പ്രധാന വിക്കറ്റ് കീപ്പര്‍
India vs South Africa, 1st T20I: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമെങ്കിലും ഓപ്പണര്‍ സ്ഥാനമില്ല. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക ശുഭ്മാന്‍ ഗില്‍. പരുക്കില്‍ നിന്ന് മുക്തനായി ഗില്‍ തിരിച്ചെത്തി.
സഞ്ജു സാംസണ്‍ ആയിരിക്കും പ്രധാന വിക്കറ്റ് കീപ്പര്‍. ജിതേഷ് ശര്‍മയെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ മാത്രം സഞ്ജു പുറത്തിരിക്കേണ്ടിവരും. ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ സഞ്ജു ഉറപ്പാണ്. പിന്നീടുള്ള മത്സരങ്ങളില്‍ താരത്തിന്റെ പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം.
ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തും. ജസ്പ്രിത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ആയിരിക്കും പ്രധാന പേസര്‍മാര്‍. മൂന്ന് സ്പിന്നര്‍മാരായി കളിക്കാന്‍ തീരുമാനിച്ചാല്‍ അക്‌സര്‍ പട്ടേലിനു നറുക്ക് വീഴും. അല്ലെങ്കില്‍ ഹര്‍ഷിത് റാണ ടീമിലെത്തും.
സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ / അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി
അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര നാളെ (ഡിസംബര്‍ 9) ആരംഭിക്കും. കട്ടക്കിലാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക.