Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്ലി ഇന്ത്യയുടെ സൂപ്പർ നായകൻ, പിന്നിലാക്കിയത് 2 സൂപ്പർതാരങ്ങളെ !

കോഹ്ലി ഇന്ത്യയുടെ സൂപ്പർ നായകൻ, പിന്നിലാക്കിയത് 2 സൂപ്പർതാരങ്ങളെ !

എസ് ഹർഷ

, വെള്ളി, 11 ഒക്‌ടോബര്‍ 2019 (12:19 IST)
ട്രാക്കിൽ കയറി കഴിഞ്ഞാൽ പിന്നെ എതിരാളികൾക്ക് പിടിച്ച് കെട്ടാൻ കഴിയാത്ത സൂപ്പർ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യയ്ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ തന്റെ കരിയറിലെ പുതിയൊരു പൊൻ‌തൂവൽ കൂടെ എഴുതിച്ചേർത്തിരിക്കുകയാണ് താരം. 
 
ടെസ്റ്റിൽ തന്റെ 26മത്തെ സെഞ്ച്വറി പൂർത്തിയാക്കിയിരിക്കുകയാണ് കോഹ്ലി. പാകിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം ഇൻ‌സമാം ഹഖിന്റെ സ്ഥാനമാണ് കോഹ്ലി തെറിപ്പിച്ചത്. ടെസ്റ്റിൽ 25 സെഞ്ച്വറിയാണ് പാക് താരം അടിച്ചെടുത്തത്. ഇതിനെയാണ് കോഹ്ലി നിഷ്പ്രയാസം മറികടന്നത്. 
 
120 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി ഇൻസമാം നേടിയ 25 സെഞ്ച്വറി എന്നത് വെറും 81 ടെസ്റ്റ് മത്സരങ്ങളിലൂടെ കോഹ്ലി മറികടക്കുകയാണ്. വെസ്റ്റ് ഇൻഡീസിന്റെ ഗ്യാരി സോബേഴ്സ്, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവർക്കൊപ്പമാണ് ഇപ്പോൾ കോഹ്ലിയുടെ സ്ഥാനം. 
 
സച്ചിൻ ടെൻണ്ടുൽക്കർ ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 200 ടെസ്റ്റ് മതസരങ്ങളിൽ നിന്നായി 51 സെഞ്ച്വറികളാണ് സച്ചിൻ തന്റെ പേരിൽ എഴുതിച്ചേർത്തിരിക്കുന്നത്. ആദ്യ പത്ത് പേരുടെ കണക്കെടുത്താൽ മുൻ ഇന്ത്യൻ താരങ്ങളായ രാഹുൽ ദ്രാവിഡ് (36 സെഞ്ച്വറി), സുനിൽ ഗവാസ്കർ (34 സെഞ്ച്വറി) കോഹ്ലിക്ക് മുന്നേ പട്ടികയിലുണ്ട്.  
 
അതോടൊപ്പം, ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവും അധികം മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്മാരില്‍ രണ്ടാമതായി കോഹ്‍ലി സ്ഥാനമുറപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് കോഹ‍്‍ലി നായകനായി 50 മത്സരം പൂര്‍ത്തിയാക്കിയത് ക്യാപ്റ്റനായി 49 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സൌരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോഹ‍്‍ലി മറികടന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി ഇനി കളിക്കില്ല? കൈമലർത്തി ശാസ്ത്രിയും !