ധോണി ഇനി കളിക്കില്ല? കൈമലർത്തി ശാസ്ത്രിയും !

ചിപ്പി പീലിപ്പോസ്

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (14:45 IST)
ലോകകപ്പ് തോൽ‌വിക്ക് ശേഷം എം എസ് ധോണി ഇതുവരെ ഒരു മത്സരത്തിലും കളിച്ചിട്ടില്ല. അവധിയെടുത്ത് മാറിനിൽക്കുകയാണ് ഇന്ത്യയുടെ മുൻ നായകൻ ഇപ്പോൾ. ടീമിലേക്ക് തിരിച്ച് വരുമോയെന്ന കാര്യത്തിൽ ടീം മാനേജ്മെന്റോ ധോണിയോ ഒന്നും ഇതുവരെ വിട്ട് പറഞ്ഞിട്ടും ഇല്ല. 
 
ടീമിലേക്ക് തിരിച്ച് വരുന്നുണ്ടോ ഇല്ലയോ എന്നത് ധോണിയെ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്ന് പരിശീലകൻ രവി ശാസ്ത്രി പറയുന്നു. തിരിച്ച് വരാനാണ് ധോണിയുടെ ആഗ്രഹമെങ്കിൽ അങ്ങനെ, അതല്ലെങ്കിൽ അങ്ങനെ എന്നാണ് ശാസ്ത്രി പറയുന്നത്. 
 
ധോണിയുടെ ഭാവി എന്താണെന്ന് തീരുമാനിക്കേണ്ടത് ധോണി തന്നെയാണ്. ടീമിലേക്ക് തിരിച്ച് വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ധോണി തന്നെയാണെന്ന് ശാസ്ത്രി പറയുന്നു. ധോണി ടീമിൽ തുടരുമോയെന്ന ചോദ്യത്തിനു ടീമിന്റെ നിലപാട് എന്താണെന്ന് ശാസ്ത്രി വിട്ടു പറഞ്ഞതും ഇല്ല. ഇത് ആരാധകരെ കൂടുതൽ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ഡിസംബർ വരെയാണ് ധോണി അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മായങ്ക് അഗർവാളിന് അർധ സെഞ്ച്വറി, ഇന്ത്യ മികച്ച നിലയിലേക്ക്