Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs West Indies, 2nd Test: 518 ല്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു; ഗില്ലിനു സെഞ്ചുറി

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (258 പന്തില്‍ 175) ഇരട്ട സെഞ്ചുറിക്കു 25 റണ്‍സ് അകലെ റണ്‍ഔട്ട് ആയി

India vs West Indies

രേണുക വേണു

, ശനി, 11 ഒക്‌ടോബര്‍ 2025 (13:31 IST)
India vs West Indies

India vs West Indies, 2nd Test: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സിനു ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. നായകന്‍ ശുഭ്മാന്‍ ഗില്‍ സെഞ്ചുറി നേടി. 
 
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (258 പന്തില്‍ 175) ഇരട്ട സെഞ്ചുറിക്കു 25 റണ്‍സ് അകലെ റണ്‍ഔട്ട് ആയി. നായകന്‍ ശുഭ്മാന്‍ ഗില്‍ 196 പന്തില്‍ 129 റണ്‍സുമായി പുറത്താകാതെ നിന്നു. സായ് സുദര്‍ശന്‍ (165 പന്തില്‍ 87), നിതീഷ് കുമാര്‍ റെഡ്ഡി (54 പന്തില്‍ 43), ധ്രുവ് ജുറല്‍ (79 പന്തില്‍ 44) എന്നിവരും തിളങ്ങി. കെ.എല്‍.രാഹുല്‍ 54 പന്തില്‍ 38 റണ്‍സെടുത്ത് ആദ്യദിനം പുറത്തായി. 
 
വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി ജോമല്‍ വരിക്കാന്‍ 34 ഓവറില്‍ 98 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Argentina Squad for Kerala Match: മെസി മുതല്‍ അല്‍മാഡ വരെ, ഡി മരിയ ഇല്ല; കേരളത്തിലേക്കുള്ള അര്‍ജന്റീന ടീം റെഡി