Asia Cup: ഹസ്തദാനം മാത്രമല്ല, ചാമ്പ്യന്മാരായാല്‍ എസിസി അധ്യക്ഷന്റെ കയ്യില്‍ നിന്ന് ട്രോഫിയും ഇന്ത്യ സ്വീകരിക്കില്ല!

ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ പിന്‍വലിച്ചില്ലെങ്കില്‍ ഏഷ്യാകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണി മുഴക്കിയിരുന്നു.

അഭിറാം മനോഹർ
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (10:51 IST)
ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിനൊടുവില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അടുത്ത നീക്കവുമായി ടീം ഇന്ത്യ. ഈ മാസം 28ന് നടക്കുന്ന ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ കിരീടം നേടുകയാണെങ്കില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്നും ഇന്ത്യ കിരീടം സ്വീകരിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ പിന്‍വലിച്ചില്ലെങ്കില്‍ ഏഷ്യാകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയെന്ന നിലയിലാണ് ചാമ്പ്യന്മാരായാല്‍ എസിസി പ്രസിഡന്റില്‍ നിന്നും ഇന്ത്യ ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടിലേക്ക് എത്തുന്നത്. ടൂര്‍ണമെന്റില്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് സാധ്യതയുണ്ട്. സൂപ്പര്‍ ഫോറിലെ മികച്ച 2 ടീമുകളാകും ഫൈനലില്‍ വരിക. അങ്ങനെയെങ്കില്‍ ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍ മത്സരം നടക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautam Gambhir: 'നോ ചേയ്ഞ്ച്'; 2027 വരെ ഗംഭീര്‍ തുടരുമെന്ന് ബിസിസിഐ

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ ജനുവരിയിൽ, ഫിക്സ്ചർ പുറത്തുവിട്ട് ബിസിസിഐ

അടുത്ത ലേഖനം
Show comments