Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂസഫ് പഠാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

യൂസഫ് പഠാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
, വെള്ളി, 26 ഫെബ്രുവരി 2021 (19:21 IST)
ഇന്ത്യൻ ഓൾ റൗണ്ടർ യൂസഫ് പഠാൻ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. ബിഗ് ഹിറ്റുകളിലൂടെ ആരാധകരുടെ ആവേശമായ താരം ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേടിയ ടീമുകളിൽ ഭാഗമായിരുന്നു.
 
ഇന്ത്യയ്‌ക്ക് വേണ്ടി രണ്ട് ലോകകിരീടങ്ങൾ, സച്ചിനെ തോളിലേറ്റാൻ സാധിച്ചത് ഇതെല്ലാം തന്റെ കരിയറിലെ മനോഹരമായ നിമിഷങ്ങളായിരുന്നുവെന്ന് താരം പറഞ്ഞു. ഐപിഎല്ലിൽ രണ്ടു വട്ടം കിരീടം നേടിയ ടീമിലും യൂസഫ് പഠാൻ ഭാഗമായിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടീ 57 ഏകദിനവും 22 ടി20യും കളിച്ച താരമാണ്. ഏകദിനത്തിൽ 810 റൺസ് സ്വന്തമാക്കിയ യൂസഫിന്റെ ഉയർന്ന സ്കോർ 123 ആണ്. 174 ഐപിഎൽ മത്സരങ്ങളിൽ നിന്നും 3204 റൺസും താരം സ്വന്തമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇങ്ങനെയുള്ള പിച്ചായിരുന്നെങ്കിൽ കുംബ്ലെയും ഹർഭജനുമെല്ലാം 1,000 വിക്കറ്റുകൾ വീഴ്ത്തിയേനെ'