Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ താരങ്ങളില്‍ പലരും പുലര്‍ച്ചെ മൂന്ന് മണി വരെ ഉറങ്ങിയിട്ടില്ല'

'മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ താരങ്ങളില്‍ പലരും പുലര്‍ച്ചെ മൂന്ന് മണി വരെ ഉറങ്ങിയിട്ടില്ല'
, ശനി, 11 സെപ്‌റ്റംബര്‍ 2021 (12:18 IST)
മാഞ്ചസ്റ്റര്‍ ടെസ്റ്റിനു തലേദിവസം പുലര്‍ച്ചെ മൂന്ന് വരെ ഉറങ്ങാതിരുന്ന ഇന്ത്യന്‍ താരങ്ങളുണ്ടെന്ന് വെളിപ്പെടുത്തി ദിനേശ് കാര്‍ത്തിക്. മാഞ്ചസ്റ്ററില്‍ കോവിഡിനെ പേടിച്ച് കളിക്കാന്‍ പല താരങ്ങളും തയ്യാറല്ലായിരുന്നു എന്നും കാര്‍ത്തിക് പറഞ്ഞു. 
 
'ഞാന്‍ ഏതാനും ഇന്ത്യന്‍ താരങ്ങളുമായി സംസാരിച്ചു. എല്ലാവരും ക്ഷീണിതരായിരുന്നു. ടീമിന് ആകെയുള്ളത് ഒരു ഫിസിയോ മാത്രമാണ്. മറ്റുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഫിസിയോയെ മാത്രം വച്ച് ഒരുപാട് പണിയെടുക്കേണ്ടിവന്നു. ഇതാണ് ടീമിന് പ്രധാന പ്രശ്‌നം. ഫിസിയോമാര്‍ക്ക് തന്നെ കോവിഡ് സ്ഥിരീകരിച്ചത് താരങ്ങളെ കൂടുതല്‍ നിരാശരാക്കി,' കാര്‍ത്തിക് പറഞ്ഞു. 
 
'ടീമിലെ പല താരങ്ങളും പുലര്‍ച്ചെ മൂന്ന് വരെ ഉറങ്ങിയിട്ടില്ല. മാഞ്ചസ്റ്റര്‍ ടെസ്റ്റിന് വേണ്ടി തയ്യാറെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊന്നും അറിയില്ലായിരുന്നു. ബിസിസിഐയും ഇസിബിയും തമ്മില്‍ എപ്പോള്‍ ചര്‍ച്ചകള്‍ നടക്കും എന്നൊക്കെ ആലോചിച്ച് താരങ്ങള്‍ക്ക് ടെന്‍ഷനുണ്ടായിരുന്നു. പുലര്‍ച്ചെ മൂന്ന് മണി കഴിഞ്ഞിട്ടും പലരും ഉറങ്ങിയില്ല. കളി നടക്കില്ലെന്ന് ഇതോടെ ഏകദേശം ഉറപ്പായി,' കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഴ് ബെഡ്‌റൂം, സ്വിമ്മിങ് പൂള്‍; റൊണാള്‍ഡോയുടെ മണിമാളിക ഇതാ (ചിത്രങ്ങള്‍)