ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ കളിക്കാർക്ക് താത്പര്യമുണ്ടായിരുന്നില്ല, വെളിപ്പെടുത്തലുമായി സുരേഷ് റെയ്ന
ഒരു കാര്യം ഉറപ്പാണ്. കളിക്കാരോട് വ്യക്തിപരമായി ചോദിച്ചാല്‍ അവരാരും തന്നെ ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല.
ഏഷ്യാകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് താത്പര്യമില്ലായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരമായ സുരേഷ് റെയ്‌ന. മത്സരത്തില്‍ ടോസ് സമയത്തും മത്സരശേഷവും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാതിരുന്നത് വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് റെയ്‌നയുടെ വെളിപ്പെടുത്തല്‍.
ഒരു കാര്യം ഉറപ്പാണ്. കളിക്കാരോട് വ്യക്തിപരമായി ചോദിച്ചാല്‍ അവരാരും തന്നെ ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ടൂര്‍ണമെന്റുമായി മുന്നോട്ട് പോകണമെന്നത് ബിസിസിഐ തീരുമാനമായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് പാകിസ്ഥാനെതിരെ കളിക്കേണ്ടി വന്നതില്‍ എനിക്ക് ദുഖമുണ്ട്. സൂര്യകുമാര്‍ യാദവിനോടും മറ്റ് ടീം അംഗങ്ങളോടും വ്യക്തിപരമായി ചോദിച്ചാല്‍ അവരായും ഈ മത്സരം കളിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ല എന്നത് എനിക്കുറപ്പാണ് റെയ്‌ന പറഞ്ഞു.