Kerala Team for Oman T20 Series: ഒമാനെതിരെ ട്വന്റി 20 കളിക്കാന്‍ കേരള ടീം; നായകന്‍ സാലി സാംസണ്‍
സഞ്ജു സാംസണിന്റെ സഹോദരന്‍ സാലി സാംസണ്‍ കേരള ടീമിനെ നയിക്കും
Saly Samson and Sanju Samson
Kerala Team for Oman T20 Series: ഒമാന്‍ ദേശീയ ടീമിനെതിരെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പര കളിക്കാന്‍ കേരള ടീം. ഈ മാസം 22 മുതല്‍ 25 വരെ മൂന്ന് മത്സരങ്ങളാണ് കേരള ടീം കളിക്കുക.
സഞ്ജു സാംസണിന്റെ സഹോദരന്‍ സാലി സാംസണ്‍ കേരള ടീമിനെ നയിക്കും. കേരള ക്രിക്കറ്റ് ലീഗില്‍ കിരീടം ചൂടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിനെ നയിച്ചത് സാലിയാണ്.
ഈ മാസം 20 നു കൊച്ചിയില്‍ നിന്നും കേരള ടീം ഒമാനിലേക്കു യാത്ര തിരിക്കും. പരിശീലന ക്യാംപ് തൊടുപുഴ കെസിഎ സ്റ്റേഡിയത്തില്‍ ഇന്നുമുതല്‍ ആരംഭിക്കും.
കേരള ടീം: സാലി സാംസണ്‍ (ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, അജ്‌നാസ് എം, വിനൂപ് എസ് മനോഹരന്‍, അഖില്‍ സ്‌കറിയ, സിബി പി ഗിരീഷ്, അന്‍ഫല്‍ പി.എം, കൃഷ്ണദേവന്‍ ആര്‍.ജെ, ജെറിന്‍ പി.എസ്, രാഹുല്‍ ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, മുഹമ്മദ് ആഷിക്, ആസിഫ് കെ.എം, അബ്ദുള്‍ ബാസിത് പി.എ, അര്‍ജുന്‍ എ.കെ., അജയഘോഷ് എന്‍.എസ്