Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം ടെസ്റ്റില്‍ തിരിച്ചുവരണം; ഒരു ദിവസം കൂടി സെഞ്ചൂറിയനില്‍ നിന്ന് സാഹചര്യം പഠിക്കാന്‍ ഇന്ത്യ

ദക്ഷിണാഫ്രിക്കയിലെ പിച്ചുകളുടെ സ്വഭാവം പഠിക്കുന്നതിന്റെ ഭാഗമായി ഇന്നു മുഴുവന്‍ ഇന്ത്യന്‍ താരങ്ങള്‍ സെഞ്ചൂറിയന്‍ പിച്ചില്‍ പരിശീലനം നടത്തുകയാണ്

Indian team staying in centurian
, ശനി, 30 ഡിസം‌ബര്‍ 2023 (15:46 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിനുള്ള പരിശീലനം ആരംഭിച്ചു. കേപ് ടൗണിലാണ് രണ്ടാം ടെസ്റ്റ് നടക്കുക. ഞായറാഴ്ച ഇന്ത്യന്‍ ടീം കേപ് ടൗണിലേക്ക് പോകും. ശനിയാഴ്ച മുഴുവന്‍ ആദ്യ ടെസ്റ്റ് നടന്ന സെഞ്ചൂറിയനില്‍ തുടരാനാണ് തീരുമാനം. 
 
ദക്ഷിണാഫ്രിക്കയിലെ പിച്ചുകളുടെ സ്വഭാവം പഠിക്കുന്നതിന്റെ ഭാഗമായി ഇന്നു മുഴുവന്‍ ഇന്ത്യന്‍ താരങ്ങള്‍ സെഞ്ചൂറിയന്‍ പിച്ചില്‍ പരിശീലനം നടത്തുകയാണ്. പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ വിരാട് കോലി, കെ.എല്‍.രാഹുല്‍ ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും സാധിച്ചില്ല. അതുകൊണ്ടാണ് സെഞ്ചൂറിയനില്‍ തുടരാന്‍ ഇന്ത്യ തീരുമാനിച്ചത്. 
 
ഡിസംബര്‍ 31, ജനുവരി ഒന്ന് ദിവസങ്ങളിലായി ഇന്ത്യന്‍ താരങ്ങള്‍ ചെറിയ രീതിയില്‍ ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് രണ്ടാം ടെസ്റ്റ്. ജനുവരി എട്ടിന് ഇന്ത്യന്‍ ടീം നാട്ടിലേക്ക് മടങ്ങും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ആവേശ് ഖാന്‍; ശര്‍ദുല്‍ താക്കൂറിനെ കളിപ്പിക്കില്ല