Indian U19 team announced Ayush matre and Vaibhav Suryavanshi in team
ഇംഗ്ലണ്ട് ടൂറിനായുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവന്‍ഷി, ആയുഷ് മാത്രെ എന്നിവര്‍ ടീമിലുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ആയുഷ് മാത്രെയാണ് നായകന്‍. ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് മത്സരങ്ങള്‍ നടക്കുക.അഭിഗ്യാന്‍ കുണ്ടുവാണ് ടീമിന്റെ ഉപനായകന്‍.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് 1.1 കോടിക്ക് സ്വന്തമാക്കിയ വൈഭവ് സൂര്യവന്‍ഷി ഐപിഎല്ലില്‍ 35 പന്തില്‍ സെഞ്ചുറിയുമായി ഞെട്ടിച്ചിരുന്നു. 7 മത്സരങ്ങളില്‍ നിന്നും 252 റന്‍സുമായി മികച്ച പ്രകടനമാണ് താരം നടത്തിയത്. 18 ഫോറുകളും 24 സിക്‌സറുകളും സീസണില്‍ താരം സ്വന്തമാക്കുകയും ചെയ്തു. അതേസമയം 30 ലക്ഷം രൂപയ്ക്കാണ് ആയുഷ് മാത്രയെ ചെന്നൈ സ്വന്തമാക്കിയത്. റുതുരാജ് ഗെയ്ക്ക്വാദിന് പകരക്കാരനായി എത്തിയ താരം 6 മത്സരങ്ങളില്‍ നിന്നും 206 റണ്‍സ് സ്വന്തമാക്കി. ഒരു 94 റണ്‍സ് പ്രകടനവും ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയുടെ അണ്ടര്‍ 19 ടീം:
ക്യാപ്റ്റന്‍: അയുഷ് മാത്രെ,വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ്‌സിംഹ് ചാവ്ഡ, രാഹുല്‍ കുമാര്‍
ഉപ-ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍: അഭിഗ്യാന്‍ കുണ്ടു
വിക്കറ്റ് കീപ്പര്‍: ഹര്‍വന്‍ഷ് സിംഗ്
ആര്‍ എസ് അംബ്രിഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുധജിത് ഗുഹ,പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് എനാന്‍, ആദിത്യ റാണ, അന്‍മോല്‍ജീത് സിംഗ്
സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍
നമന്‍ പുഷ്പക്, ഡി ദീപേഷ്, വേദാന്ത് ത്രിവേദി, വികല്‍പ് തിവാരി, അലങ്കൃത് റാപോള്‍ (വിക്കറ്റ് കീപ്പര്‍).