Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പിൽ വീണ്ടും അട്ടിമറി, ഇംഗ്ലണ്ടിനെ തകർത്ത് അയർലൻഡ്

ലോകകപ്പിൽ വീണ്ടും അട്ടിമറി, ഇംഗ്ലണ്ടിനെ തകർത്ത് അയർലൻഡ്
, ബുധന്‍, 26 ഒക്‌ടോബര്‍ 2022 (15:04 IST)
ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയർലൻഡ്. മഴ നിയമത്തിൻ്റെ പിൻബലത്തിലാണ് അയർലൻഡിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 18.2 ഓവറിൽ 157 റൺസിന് ഓൾ ഔട്ടായപ്പോൾ ഇംഗ്ലണ്ട് 14.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു നിൽക്കെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. പിന്നീട് മത്സരം തുടരാനാവാതെ വന്നതോടെ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം അയർലൻഡ് 5 റൺസിന് വിജയിക്കുകയായിരുന്നു.
 
അയർലൻഡ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ സ്റ്റാർ ഓപ്പണർ ജോസ് ബട്ട്‌ലറിനെ നഷ്ടമായി. പിന്നാലെ തന്നെ അലക്സ് ഹെയിൽസിനെയും ബെൻ സ്റ്റോക്സിനെയും ഇംഗ്ലണ്ടിന് നഷ്ടമായി. 29-3 എന്ന സ്കോറിൽ നിന്നും ഹാരി ബ്രൂക്കും ഡേവിഡ് മലാനും ചേർന്നാണ് 50 കടത്തിയത്. ഇരുവരും ഔട്ടായതോടെ ടീം വീണ്ടും പ്രതിസന്ധിയിലായി.
 
മൊയീന്‍ അലി(12 പന്തില്‍ 24) ലിയാം ലിവിംഗ്സ്‌റ്റണ്‍(1) കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ വിജയവര കടത്തുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വീണ്ടും മഴ എത്തിയത്. ഇതോടെ മത്സരം നിർത്തിവെച്ചു. മഴനിയമപ്രകാരം 5 റൺസിന് അയർലൻഡ് വിജയിച്ചു.ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാലോവില്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ലിയാം ലിവിംഗ്സറ്റണ്‍ മൂന്നോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖത്തർ ലോകകപ്പിൽ ഏറ്റവും സാധ്യത അർജൻ്റീനയ്ക്ക്, മെസ്സിയെ തിരുത്തി ലെവൻഡോവ്സ്കി