Jasprit Bumrah mocks Temba Bavuma: 'അവനു ഉയരമില്ല'; ദക്ഷിണാഫ്രിക്കന്‍ നായകനെ ബുംറ പരിഹസിച്ചതായി ആക്ഷേപം
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് സംഭവം
Jasprit Bumrah mocks Temba Bavuma: ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയെ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ പരിഹസിച്ചതായി ആക്ഷേപം. ബാവുമയുടെ ഉയരക്കുറവിനെ ബുംറ കളിയാക്കിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് സംഭവം. ബുംറ എറിഞ്ഞ 13-ാം ഓവറിലെ അവസാന പന്ത് സ്‌ട്രൈക് ചെയ്തത് ബാവുമയാണ്. പന്ത് ബാവുമയുടെ പാഡില്‍ കൊണ്ടപ്പോള്‍ എല്‍ബിഡബ്‌ള്യുവിനായി ബുംറ അപ്പീല്‍ ചെയ്തു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് വിക്കറ്റിനുള്ള സാധ്യതയില്ലെന്ന് പറഞ്ഞു.
ബോള്‍ അല്‍പ്പം ഉയരത്തിലാണ് പാഡില്‍ തട്ടിയിരിക്കുന്നതെന്നും അതിനാല്‍ എല്‍ബിഡബ്‌ള്യുവിനു സാധ്യതയില്ലെന്നുമാണ് പന്ത് പറഞ്ഞത്. ഈ സമയത്താണ് ബാവുമ അതിനു ഉയരം കുറവാണല്ലോ, അതുകൊണ്ട് പന്തിന്റെ ഉയരം നോക്കുന്നതില്‍ കാര്യമില്ല എന്നു ബുംറ പറഞ്ഞത്. ' വളരെ ഉയരത്തിലാണെന്നു തോന്നുന്നു ബുംറ ഭായ്' എന്ന് പന്ത് പറയുന്നതും അതിനു മറുപടിയായി ' അതിനു അവന്‍ ചെറുതാണല്ലോ' എന്ന് ബുംറ ചിരിച്ചുകൊണ്ട് പറയുന്നതും സ്റ്റംപ്‌സ് മൈക്കില്‍ കേള്‍ക്കാം.