ആരാധകര്‍ വിളിച്ചു, ബൗണ്ടറി ലൈനിലെത്തി വില്യംസണ്‍ കേക്ക് മുറിച്ചു; ഞെട്ടല്‍ മാറാതെ ക്രിക്കറ്റ് പ്രേമികള്‍

വെള്ളി, 9 ഓഗസ്റ്റ് 2019 (12:55 IST)
ക്രിക്കറ്റ് ലോകത്തെ മാന്യതയുടെ മുഖമായ ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ് ശ്രീലങ്കന്‍ ആരാധകരുടെ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം.

മത്സരത്തിനിടെ താരത്തെ ബൗണ്ടറി ലൈനിലേക്ക് വിളിച്ചു വരുത്തി ആരാധാകര്‍ കേക്ക് മുറിക്കുകയായിരുന്നു. ശ്രീലങ്ക ക്രിക്കറ്റ് പ്രസിഡന്റ്സ് ഇലവനുമായുള്ള ന്യൂസീലൻഡിന്റെ സന്നാഹ മത്സരത്തിനിടെയാണ് രസകരമായ  സംഭവം.

മത്സരം നടക്കുന്നതിനിടെ 29മത് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കാന്‍ ആരാധകര്‍ കെയ്‌നിനെ ബൌണ്ടറി ലൈനിലേക്ക് ക്ഷണിച്ചു. ആരാധകരുടെ ക്ഷണം സ്വീകരിച്ച താരം ഇടവേളയിൽ ബൗണ്ടറി ലൈനിലെത്തി പിറന്നാൾ കേക്ക് മുറിച്ചു.

ആരാധകരോട് സംസാരിക്കുകയും അവര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും കെയ്‌ന്‍ മടി കാണിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ഗ്രൌണ്ടിലേക്ക് അതിവേഗം മടങ്ങുകയും ചെയ്‌തു. ന്യൂസിലന്‍ഡ് നായകന്റെ സ്‌നേഹം ആരാധകരെ പോലും ഞെട്ടിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഗെയിലാട്ടത്തിന് വിലങ്ങുതടിയായി ആദ്യം മഴ, പിന്നാലെ കുൽ‌ദീപ്; ഇന്ത്യ–വിൻഡീസ് ഒന്നാം ഏകദിനം ഉപേക്ഷിച്ചു