Webdunia - Bharat's app for daily news and videos

Install App

2021ലെ ആദ്യ സെഞ്ചുറിയുമായി കെയ്‌ൻ വില്യംസൺ: രണ്ടാം ടെസ്റ്റിൽ കിവീസ് ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്

Webdunia
തിങ്കള്‍, 4 ജനുവരി 2021 (18:44 IST)
പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡ് ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്.  നായകൻ കെയ്‌ൻ വില്യംസണിന്റെ സെഞ്ചുറിയുടെ ബലത്തിൽ ന്യൂസിലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 286 റൺസെന്ന നിലയിലാണ്. 89 റൺസുമായി ഹെൻറി നിക്കോൾസാണ് വില്യംസണിനൊപ്പം ക്രീസിലുള്ളത്. ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 297ന് പുറത്തായിരുന്നു.
 
അതേസമയം 2021ലെ ആദ്യ സെഞ്ചുറി എന്ന നേട്ടം കൂടി വില്യംസൺ സ്വന്തമാക്കി. ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാൻ എന്നത് വെറുതെയല്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് കഴിഞ്ഞ ടെസ്റ്റുകളായി വില്യംസൺ നടത്തുന്നത്. ഐസിസി ലോക റാങ്കിങ്ങില്‍ ഒന്നാമതുള്ള വില്ല്യംസണിന്റെ 24ആം ടെസ്റ്റ് സെഞ്ചുറിയാണിത്. കൂടാതെ വില്യംസണിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി കൂടിയാണിത്. 259,129 എന്നിങ്ങനെയാണ് അവസാന രണ്ട് മത്സരങ്ങളിലെ വില്യംസണിന്റെ സ്കോറുകൾ.
 
അതേസമയം ഒന്നാം ഇന്നിങ്‌സില്‍ അസര്‍ അലി (93), മുഹമ്മദ് റിസ്‌വാന്‍ (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാകിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്.കിവീസിനായി കെയ്‌ൽ ജാമിസൺ അഞ്ച് വിക്കറ്റ് എടുത്തു.ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments