Webdunia - Bharat's app for daily news and videos

Install App

KCA vs Sanju Samson: കെസിഎയുടെ കലിപ്പ് തീരുന്നില്ല, സഞ്ജുവിന് പിന്തുണ നൽകിയ ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ്

അഭിറാം മനോഹർ
വ്യാഴം, 6 ഫെബ്രുവരി 2025 (12:47 IST)
Sanju Samson- Sreesanth
മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിനെതിരെ നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ഇന്ത്യന്‍ താരം കൂടിയായ സഞ്ജു സാംസണിനെതിരെ കെസിഎ എടുത്ത നടപടിക്കെതിരെ പ്രതികരിച്ചതിനാണ് ശ്രീശാന്തിന് കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
 
 കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ ശ്രീശാന്ത് കെസിഎയുടെ ചട്ടങ്ങള്‍ ലംഘിച്ചതായി നോട്ടീസില്‍ പറയുന്നു. 7 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും സൂചനയുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ടീമിനുള്ള ടീമില്‍ സഞ്ജുവിന് ഇടം ലഭിക്കാതെ പോയതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. സഞ്ജുവിന് ടീമില്‍ സ്ഥാനം ലഭിക്കാതിരിക്കാന്‍ കാരണം ആഭ്യന്തര ടൂര്‍ണമെന്റായ വിജയ് ഹസാരെയില്‍ കെസിഎ താരത്തിനെ കേരള ടീമില്‍ നിന്നും ഒഴിവാക്കിയതാണെന്ന് ശശി തരൂര്‍ ഉള്‍പ്പടെയുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സഞ്ജു കൃത്യമായ കാരണങ്ങള്‍ നല്‍കാതെ മാറിനിന്നതിനെ തുടര്‍ന്നാണ് നടപടിയെന്നും കെസിഎ വ്യക്തമാക്കിയിരുന്നു.
 
 കേരളത്തില്‍ നിന്നുള്ള ഏക അന്താരാഷ്ട്ര താരം എന്ന നിലയില്‍ കെസിഎ സഞ്ജുവിനെ പിന്തുണയ്ക്കണമായിരുന്നുവെന്നും സഞ്ജുവിനെതിരെ  കെസിഎ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ വിഷയത്തിലെ പ്രതികരണം. ഈ പ്രതികരണം കെസിഎല്‍ ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ കെസിഎയുമായുള്ള കരാറിന്റെ ലംഘനമാണെന്നും കെസിഎയുടെ പ്രതിച്ഛായയ്ക് കോട്ടമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ശ്രീശാന്ത് നടത്തിയെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബുമ്രയ്ക്ക് 5 വിക്കറ്റ്, ആദ്യ ഇന്നിങ്ങ്സിൽ ഇംഗ്ലണ്ട് 465ന് പുറത്ത്, ഇന്ത്യയ്ക്ക് 6 റൺസിൻ്റെ ലീഡ്

2027ലെ ലോകകപ്പിൽ കോലിയും രോഹിത്തും കാണുമെന്ന് തോന്നുന്നില്ല, തുറന്ന് പറഞ്ഞ് ഗാംഗുലി

ടീമിലെ ഒരുത്തന്റെ പോലും പിന്തുണ ബുമ്രയ്ക്കില്ല, താരത്തിന്റെ ജോലിഭാരത്തില്‍ ആശങ്കയുണ്ടെന്ന് രവി ശാസ്ത്രി

India vs England: 'ഞങ്ങള്‍ക്കും അറിയാം ആക്രമണം'; ലീഡ്‌സില്‍ കൗണ്ടര്‍ അറ്റാക്കുമായി ഇംഗ്ലണ്ട്, ഇന്ന് നിര്‍ണായകം

നായകനായുള്ള ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ചുറി, കോലിയ്ക്കൊപ്പം എലൈറ്റ് പട്ടികയിൽ ശുഭ്മാൻ ഗിൽ

അടുത്ത ലേഖനം
Show comments