Webdunia - Bharat's app for daily news and videos

Install App

നോ-ബോൾ വിളിച്ചു, പന്തെറിയാതെ അമ്പയറെ പറ്റിച്ച് പൊള്ളാർഡ്

Webdunia
ചൊവ്വ, 12 നവം‌ബര്‍ 2019 (18:20 IST)
നോ-ബോൾ എറിഞ്ഞ് റൺസ് വിട്ടുകൊടുക്കുന്ന ബൗളർമാരെ നിങ്ങൾ ഒരുപാട് കണ്ടിരിക്കും എന്നാൽ നോ-ബോൾ വിളിച്ച അമ്പയറെ തന്നെ പറ്റിച്ചിരിക്കുകയാണ് വിൻഡീസിന്റെ കീറോൺ പൊള്ളാർഡ്.  ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ നടന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു ചുറ്റുമുള്ളവരെ മൊത്തം പറ്റിച്ചുകൊണ്ടുള്ള  പൊള്ളാർഡിന്റെ പ്രകടനം. 
 
മത്സരത്തിലെ 25മത് ഓവറിലാണ് രസകരമായ സംഭവം നടന്നത്. ക്രീസിൽ അസ്ഗര്‍ അഫ്ഗാനും നജീബുള്ള സര്‍ദ്രാനും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ശക്തമായി മുന്നേറികൊണ്ടിരിക്കുന്നു. ഇത് പൊളിക്കുന്നതിനായാണ് ബൗൾ ചെയ്യുവാൻ ഏൽപ്പിച്ചത് പൊള്ളാർഡിനേയും. 
 
പന്തെറിയാനായി ബൗളിങ് ക്രീസിലെത്തിയ പൊള്ളാർഡ് ഓവർ സ്റ്റെപ്പ് ചെയ്തതിനാൽ അമ്പയർ ഉടൻ തന്നെ നോ-ബോൾ വിളിച്ചു. എന്നാൽ ബൗളിങ് ആക്ഷൻ മാത്രം എടുത്ത പൊള്ളാർഡ് പന്ത് റിലീസ് ചെയ്തിരുന്നില്ല. അമ്പയർ നോ-ബോൾ വിളിച്ചതോടെ പന്ത് പുറത്തുവിടാതെ പൊള്ളാർഡ് മടങ്ങുകയും ചെയ്തു. ഇതോടെ അമ്പയര്‍ക്കും നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന സര്‍ദാനും ഇതുകണ്ട് ചിരിയടക്കാനായില്ല.
 
നോ‌-ബോൾ വിളിച്ചശേഷം ബൗളർ പന്തെറിയാതെ മടങ്ങുന്നത് ഇതാദ്യമല്ല. ഇതിന് മുൻപ് പാകിസ്താൻ താരം ഷോയബ് അക്തറും ഇത്തരത്തിൽ അമ്പയറെ പറ്റിച്ച് പന്തെറിയാതെ മടങ്ങിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments