Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേസർമാരും ശുഭസൂചന നൽകുന്നില്ല, ഈ അവസ്ഥയിൽ ആര് ബൗളിങ് ഓപ്പൺ ചെയ്യണം?ഗാംഗുലി വ്യക്തമാക്കുന്നു

ഭുവനേശ്വർ കുമാർ, ജസ്‌പ്രിത് ബ്രൂമ, മുഹമ്മദ് ഷമി എന്നിവരിൽ മുഹമ്മദ് ഷമി ഇന്ത്യയ്ക്കായി ബൗളിങ് ഓപ്പൺ ചെയ്യണം എന്നാണ് ഗാംഗുലി പറയുന്നത്.

പേസർമാരും ശുഭസൂചന നൽകുന്നില്ല, ഈ അവസ്ഥയിൽ ആര് ബൗളിങ് ഓപ്പൺ ചെയ്യണം?ഗാംഗുലി വ്യക്തമാക്കുന്നു
, ഞായര്‍, 26 മെയ് 2019 (14:44 IST)
അത് സന്നാഹ മത്സരമല്ലേ... ആദ്യ സന്നാഹ മത്സരത്തിലെ തോൽവിയെ ഇങ്ങനെ പറഞ്ഞ് ആശ്വസിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളിൽ വലിയൊരു വിഭാഗം. എന്നാൽ പന്തിൽ ചലനങ്ങൾ വരുമ്പോൾ ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ നിന്ന് വിയർത്തതിനെ അത്ര ശുഭസൂചനയായി കാണാനാവില്ല. ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ ഇങ്ങനെ കുഴങ്ങുകയാണ് എങ്കിൽ ബൗളർമാർക്ക് മേൽ അമിത ഭാരം വീഴും.
 
ബാറ്റ്‌സ്‌മാന്മാർക്ക് മികച്ച ടോട്ടൽ കണ്ടെത്താൻ സാധിക്കാതെ വരുമ്പോൾ ബൗളർമാരെ വേണ്ട വിധം വിനയോഗിക്കേണ്ടത് അനിവാര്യമാവും. ആദ്യ സന്നാഹ മത്സരത്തിൽ സീമർമാരെ തുണയ്ക്കുന്ന സാഹചര്യങ്ങളായിട്ടും അത് മുതലേടുക്കാൻ ഇന്ത്യൻ ബൗളർമാർക്കായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആര് ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ് ഓപ്പൺ ചെയ്യണം എന്ന ചോദ്യം ഉയരുന്നത്. 
 
ഭുവനേശ്വർ കുമാർ, ജസ്‌പ്രിത് ബ്രൂമ, മുഹമ്മദ് ഷമി എന്നിവരിൽ മുഹമ്മദ് ഷമി ഇന്ത്യയ്ക്കായി ബൗളിങ് ഓപ്പൺ ചെയ്യണം എന്നാണ് ഗാംഗുലി പറയുന്നത്. ഇന്ത്യയ്ക്ക് വേണ്ടിയും ഐ‌പിഎല്ലിലും ഷമി പുറത്തെടുത്ത മികവാണ് ഇതിനു കാരണമായി ഗാംഗുലി ചൂണ്ടിക്കാണിക്കുന്നത്. 
 
കഴിഞ്ഞ നാലഞ്ച് മാസമായി ഭുവിയുടെ ഫോം മങ്ങിയാണ് നിൽക്കുന്നത്. ഞാൻ ഭുവിയുടെ ആരാധകനാണ്. എങ്കിലും ആറ്റിറ്റ്യൂഡിലും സ്വയം നിയന്ത്രിക്കുന്നിലുമാണ് പ്രധാനം. ശക്തമായി ഭുവി തിരികെ വരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്രസിംഗ് റൂമിലേക്ക് കൂട്ടയോട്ടം; ഇതാണോ ലോകകപ്പടിക്കാന്‍ പോയ ഇന്ത്യന്‍ ടീം ?, ബാറ്റിംഗ് നിര ?