Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഞ്ചിന് മുന്‍പെ സെഞ്ചുറി നേടണം, ആഗ്രഹം റിഷഭിനോട് പറഞ്ഞിരുന്നു, പന്തിന്റെ റണ്ണൗട്ടില്‍ പ്രതികരണവുമായി കെ എല്‍ രാഹുല്‍

KL Rahul,KL Rahul century,Rishab pant's runout, India vs england,കെ എൽ രാഹുൽ, കെ എൽ രാഹുൽ സെഞ്ചുറി, റിഷഭ് പന്ത് റണ്ണൗട്ട്, ഇന്ത്യ- ഇംഗ്ലണ്ട്

അഭിറാം മനോഹർ

, ഞായര്‍, 13 ജൂലൈ 2025 (16:03 IST)
Rishab Pant Runout
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് റിഷഭ് പന്തും കെ എല്‍ രാഹുലും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുക്കെട്ടായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ടിന് മുകളില്‍ ആധിപത്യം നിലനിര്‍ത്താന്‍ കൂട്ടുക്കെട്ട് കൂടുതല്‍ നേരം ക്രീസില്‍ തുടരേണ്ടത് ഇന്ത്യയ്ക്ക് അത്യാവശ്യമായിരുന്നു. എന്നാല്‍ 98 റണ്‍സില്‍ ക്രീസില്‍ നില്‍ക്കുകയായിരുന്ന കെ എല്‍ രാഹുലിന് ലഞ്ചിന് മുന്‍പായി സെഞ്ചുറി തികയ്ക്കാനായി സ്‌ട്രൈക്ക് കൈമാറാന്‍ ശ്രമിച്ച റിഷഭ് പന്തിന്റെ വിക്കറ്റ് ലഞ്ചിന് മുന്‍പായി ഇന്ത്യയ്ക്ക് നഷ്ടമായി. സെഞ്ചുറി നേടിയെങ്കിലും 100 റണ്‍സില്‍ നില്‍ക്കെ ലഞ്ചിന് ശേഷം കെ എല്‍ രാഹുലും പുറത്തായതോടെ മത്സരത്തില്‍ ആധിപത്യം നേടാനുള്ള ഇന്ത്യന്‍ ശ്രമത്തിന് തിരിച്ചടിയേറ്റിരുന്നു.
 
 മത്സരത്തില്‍ സെഞ്ചുറി നേടാന്‍ ഒട്ടേറെ സമയമുണ്ടെന്നിരിക്കെ ലഞ്ചിന്‍ ്മുന്‍പെ സെഞ്ചുറി നേടാനായി അനാവശ്യ റണ്ണിനായി ഓടി പന്ത് തന്റെ വിക്കറ്റ് കളഞ്ഞെന്ന് അപ്പോള്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണിങ് താരമായ കെ എല്‍ രാഹുല്‍. മത്സരത്തില്‍ ലഞ്ചിന് രണ്ടോവര്‍ മുന്‍പായി ലഞ്ചിന് മുന്‍പെ സെഞ്ചുറി തികയ്ക്കുന്ന കാര്യത്തെ പറ്റി റിഷഭ് പന്തിനോട് സംസാരിച്ചിരുന്നതായാണ് കെ എല്‍ രാഹുല്‍ വെളിപ്പെടുത്തിയത്. ലഞ്ചിന് മുന്‍പുള്ള അവസാന ഓവര്‍ ഷോയ്ബ് ബഷീര്‍ എറിഞ്ഞിരുന്നതിനാല്‍ എനിക്ക് സെഞ്ചുറി നേടാന്‍ മികച്ച അവസരമായിരുന്നു.
 
 ലഞ്ചിന് മുന്‍പായി എന്റെ സെഞ്ചുറി പൂര്‍ത്തീയാക്കാന്‍ തിരികെ എന്നെ സ്‌ട്രൈക്കില്‍ എത്തിക്കാനാണ് റിഷഭ് പന്ത് റിസ്‌കി സിംഗിളിനായി ഓടിയത്. നിര്‍ഭാഗ്യവശാല്‍ അത് റണ്ണൗട്ടായി മാറി. അങ്ങനെ ഒരിക്കലും സംഭവിക്കരുതായിരുന്നു. അത് കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു. അക്കാര്യത്തില്‍ ഞങ്ങള്‍ രണ്ടുപേരും നിരാശരാണ്. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ എല്‍ രാഹുല്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്