റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ പുതിയ നായകനായി തെരെഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രജത് പാട്ടിധാറിനെ അഭിനന്ദിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരവും മുന്‍ ആര്‍സിബി നായകനുമായ വിരാട് കോലി. എല്ലാ ആര്‍സിബി ആരാധകരുടെയും ഹൃദയത്തില്‍ പാട്ടീദാര്‍ സ്ഥാനം പിടിച്ചുകഴിഞ്ഞെന്നും താനടക്കമുള്ള ടീമംഗങ്ങളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു. ആര്‍സിബി പുറത്തുവിട്ട വീഡിയോയിലാണ് കോലിയുടെ പ്രതികരണം.
ഈ റോളിലേക്ക് എത്തുകയെന്നത് വലിയ ഉത്തരവാദിത്തമാണ്. ഞാനിത് വര്‍ഷങ്ങളോളം ചെയ്തതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫാഫ് ഡുപ്ലെസിയും. ഈ ഫ്രാഞ്ചൈസിയെ മുന്നോട്ട് നയിക്കുന്ന ഒരാളായി കാണപ്പെടുക എന്നത് ബഹുമാനാര്‍ഹമായ നേട്ടമാണ്. ഒരു കളിക്കാരനെന്ന നിലയില്‍ രജതിന്റെ വളര്‍ച്ച കണ്ടയാളാണ് ഞാന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കളിയില്‍ ഒരുപാട് മെച്ചപ്പെടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കോലി പറഞ്ഞു.