Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli Injury Update: രണ്ടാം ഏകദിനത്തില്‍ കോലി കളിക്കും; നാഗ്പൂരില്‍ തകര്‍ത്തടിച്ച ശ്രേയസ് പുറത്തേക്കോ?

കോലി പ്ലേയിങ് ഇലവനില്‍ എത്തുമ്പോള്‍ ആരെ പുറത്തിരുത്തുമെന്ന ചോദ്യമാണ് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനു തലവേദന

India vs England 2nd ODI  Virat Kohli  Kohli Injury  Virat Kohli Injury Update India vs England playing 11

രേണുക വേണു

, ശനി, 8 ഫെബ്രുവരി 2025 (08:37 IST)
Sreyas Iyer

Virat Kohli Injury Update: നാഗ്പൂര്‍ ഏകദിനത്തില്‍ പരുക്കിനെ തുടര്‍ന്ന് പുറത്തിരുന്ന വിരാട് കോലി ഞായറാഴ്ച കട്ടക്കില്‍ നടക്കുന്ന രണ്ടാം ഏകദിനം കളിക്കും. വലത് കാല്‍മുട്ടിലെ നീരിനെ തുടര്‍ന്നാണ് കോലിക്ക് ആദ്യ ഏകദിനം നഷ്ടമായത്. കോലിയുടെ പരുക്ക് അത്ര ഗുരുതരമല്ലെന്നും കട്ടക്കില്‍ കളിക്കുമെന്നുമാണ് ഇന്ത്യന്‍ ടീമുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 
 
കോലി പ്ലേയിങ് ഇലവനില്‍ എത്തുമ്പോള്‍ ആരെ പുറത്തിരുത്തുമെന്ന ചോദ്യമാണ് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനു തലവേദന. കോലിക്കു പകരക്കാരനായി ഒന്നാം ഏകദിനത്തില്‍ കളിച്ച ശ്രേയസ് അയ്യര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതുകൊണ്ട് തന്നെ ശ്രേയസിനെ പുറത്തിരുത്താന്‍ ഗംഭീര്‍ തയ്യാറാകില്ല. ആദ്യ ഏകദിനത്തില്‍ ഓപ്പണറായിരുന്ന യുവതാരം യശസ്വി ജയ്‌സ്വാള്‍ ആയിരിക്കും കോലിക്കു വേണ്ടി വഴിമാറിക്കൊടുക്കുക. ശുഭ്മാന്‍ ഗില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യും. കോലി വണ്‍ഡൗണ്‍ ആയും ശ്രേയസ് നാലാമനായും ക്രീസിലെത്തും. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി
 
രണ്ടാം ഏകദിനം - ഫെബ്രുവരി 9, ഞായര്‍ - ബാരാബതി സ്റ്റേഡിയം കട്ടക്ക് 
 
മൂന്നാം ഏകദിനം - ഫെബ്രുവരി 12 ബുധന്‍, നരേന്ദ്ര മോദി സ്റ്റേഡിയം അഹമ്മദബാദ് 
 
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാപ്റ്റനായതിന് ശേഷം സ്ഥിരം മോശം പ്രകടനം, സൂര്യയ്ക്ക് പകരം ഹാർദ്ദിക്കിനെ പരിഗണിക്കുന്നു