Virat Kohli: 'തലമുറയില്‍ ഒരിക്കല്‍ മാത്രം കാണുന്ന താരം'; പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോലിയെ വെല്ലാന്‍ ആരുമില്ലെന്ന് ഓസീസ് ലെജന്‍ഡ്

ഇന്ത്യക്കായി 305 ഏകദിനങ്ങളില്‍ നിന്ന് 14,255 റണ്‍സാണ് കോലി നേടിയിരിക്കുന്നത്. ഏകദിനത്തില്‍ 51 സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.

രേണുക വേണു
വെള്ളി, 7 നവം‌ബര്‍ 2025 (12:47 IST)
Virat Kohli: പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം വിരാട് കോലിയെ വെല്ലാന്‍ ആരുമില്ലെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസവും മുന്‍ നായകനുമായ സ്റ്റീവ് വോ. തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കളിക്കാരനെന്നാണ് സ്റ്റീവ് വോ കോലിയെ വിശേഷിപ്പിച്ചത്. 
 
' വിരാട് കോലിയും രോഹിത് ശര്‍മയും എക്കാലത്തെയും മികച്ച രണ്ട് കളിക്കാരാണ്. ഏകദിന ക്രിക്കറ്റില്‍ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) വിരാട് കോലി തന്നെയാണ്. അവര്‍ എല്ലായിടത്തും കളിക്കുന്നത് കാണാനാണ് നാം ആഗ്രഹിക്കുന്നത്, പക്ഷേ എല്ലാ മത്സരങ്ങളും കളിക്കുക അവര്‍ക്കു സാധ്യമല്ല. തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് കോലിയെ പോലൊരു കളിക്കാരന്‍,' സ്റ്റീവ് വോ പറഞ്ഞു. 
 
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിങ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുള്ള സ്റ്റീവ് വോ ഏകദിനത്തില്‍ കോലിയെ അവരെക്കാള്‍ കേമനായി കാണുന്നു. ഇന്ത്യക്കായി 305 ഏകദിനങ്ങളില്‍ നിന്ന് 14,255 റണ്‍സാണ് കോലി നേടിയിരിക്കുന്നത്. ഏകദിനത്തില്‍ 51 സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പലരും നിങ്ങളെ ഉപയോഗിക്കും, പബ്ലിസിറ്റി മാത്രമാണ് ലക്ഷ്യം, വാഗ്ദാനം ചെയ്തത് കിട്ടിയില്ലെങ്കിൽ നിരാശപ്പെടുത്തരുത്, വനിതാ ടീമിനോട് ഗവാസ്കർ

സഞ്ജു ചെന്നൈയിലെത്തിയാൽ പകുതി സീസണിൽ ധോനി ചെന്നൈ വിടും: മുഹമ്മദ് കൈഫ്

Sanju Samosn: ധോനി പോയാല്‍ ടീമിന്റെ മുഖമാകുന്ന പ്ലെയര്‍ വേണം, സഞ്ജുവിനോളം യോജിച്ച താരമില്ല

Rajasthan Royals : പരാഗല്ല!, സഞ്ജുവിന് പകരം രാജസ്ഥാൻ നായകനാവുക ഈ രണ്ട് യുവതാരങ്ങളിൽ ഒരാൾ

ജയിച്ചാലും തോറ്റാലും ആളുകൾക്ക് ഹർമനെ നിലത്തിടണം, ക്യാപ്റ്റൻസി വിവാദത്തെ വിമർശിച്ച് അഞ്ജും ചോപ്ര

അടുത്ത ലേഖനം
Show comments