Kuldeep Yadav: ഏല്‍പ്പിച്ച പണി വെടിപ്പായി ചെയ്തു; നന്ദി കുല്‍ദീപ്
549 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലാം ദിനമായ ഇന്ന് കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സാണ് എടുത്തിരിക്കുന്നത്
Kuldeep Yadav: നാണംകെട്ട തോല്‍വിയില്‍ നിന്ന് ഇന്ത്യ രക്ഷപ്പെടുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനമായ നാളെ 90 ഓവറുകള്‍ ഇന്ത്യ പിടിച്ചുനില്‍ക്കണം. ശേഷിക്കുന്നത് എട്ട് വിക്കറ്റുകള്‍ !
549 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലാം ദിനമായ ഇന്ന് കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സാണ് എടുത്തിരിക്കുന്നത്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (20 പന്തില്‍ 13), കെ.എല്‍.രാഹുല്‍ (29 പന്തില്‍ ആറ്) എന്നിവരെ നഷ്ടമായി. സായ് സുദര്‍ശന്‍ (25 പന്തില്‍ രണ്ട്), നൈറ്റ് വാച്ച് മാന്‍ കുല്‍ദീപ് യാദവ് (22 പന്തില്‍ നാല്) എന്നിവരാണ് ക്രീസില്‍.
രാഹുലിനെ നഷ്ടമായപ്പോഴാണ് കുല്‍ദീപ് യാദവ് ക്രീസിലെത്തിയത്. മൂന്നാം വിക്കറ്റ് നഷ്ടപ്പെടാതെ നാലാം ദിനം പൂര്‍ത്തിയാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം കുല്‍ദീപ് നിറവേറ്റി. ഒന്നാം ഇന്നിങ്‌സിലും വാലറ്റത്ത് ഇന്ത്യക്കായി ചെറുത്തുനില്‍പ്പ് നടത്താന്‍ കുല്‍ദീപിനു സാധിച്ചിരുന്നു. 134 പന്തുകള്‍ നേരിട്ട കുല്‍ദീപ് 19 റണ്‍സാണെടുത്തത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ടത് കുല്‍ദീപാണ്.