Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കോഹ്‌ലിക്ക് എന്തും പറയാം, പക്ഷേ തീരുമാനം ഞങ്ങളുടേത്‘; ശാസ്‌ത്രിയുടെ കാര്യത്തില്‍ ക്യാപ്‌റ്റനെതിരെ ഗെയ്‌ക്‌‌വാദ്

‘കോഹ്‌ലിക്ക് എന്തും പറയാം, പക്ഷേ തീരുമാനം ഞങ്ങളുടേത്‘; ശാസ്‌ത്രിയുടെ കാര്യത്തില്‍ ക്യാപ്‌റ്റനെതിരെ ഗെയ്‌ക്‌‌വാദ്
കൊൽക്കത്ത , ബുധന്‍, 31 ജൂലൈ 2019 (16:21 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് അപേക്ഷ അയക്കാനുള്ള സമയം അവസാനിച്ചു. ഇനിയെല്ലാം കപിൽ ദേവ് നേതൃത്വം നൽകന്ന ബിസിസിഐ ഉപദേശക സമിതിയിലെ അംഗങ്ങളുടെ കൈകളിലാണ്. ആരാകും ഇന്ത്യന്‍ ടീമിനെ കളി പഠിപ്പിക്കാന്‍ എത്തേണ്ടതെന്ന് ഇവരാകും തീരുമാനിക്കുക.

നിലവിലെ പരിശീലകന്‍ രവി ശാസ്‌ത്രിയടക്കം ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും ഒട്ടേറെപ്പേർ അപേക്ഷിച്ചു കഴിഞ്ഞു. ഇതിനിടെ ശാസ്‌ത്രി പരിശീലകനായി തുടര്‍ന്നാല്‍ സന്തോഷമെന്ന് അഭിപ്രായം പങ്കുവച്ച ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ പരോക്ഷമായി വിമര്‍ശിച്ച് ഉപദേശക സമിതി അംഗം അൻഷുമാൻ ഗെയ്‌ക്‌‌വാദ് രംഗത്തുവന്നു.

“ടീം നായകനെന്ന നിലയില്‍ കോഹ്‌ലിക്ക് എന്തും പറയാനുള്ള അവകാശമുണ്ട്. അത് അദ്ദേഹത്തിന്റെ മാത്രം നിഗമനമാണ്. ബിസിസിഐ മുഖവിലയ്‌ക്ക് എടുത്താലും ആ വാക്കുകളൊന്നും ഞങ്ങളെ ബാധിക്കില്ല. പരിശീലകനെ തിരഞ്ഞെടുക്കുന്നത് സമിതിയാണ്. വനിതാ ടീമിന് കോച്ചിനെ കണ്ടെത്താന്‍ നേരത്ത് ആരുടെയും അഭിപ്രായം ചോദിക്കാതെയാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്”

“പരിശീലകനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തുറന്ന സമീപനമാണ് സമിതിക്കുള്ളത്. ഇതിനായി വിശദമായ അഭിമുഖങ്ങളും കൂടിക്കാഴ്‌ചകളും നടത്തേണ്ടതുണ്ട്. ഇതിനു ശേഷമെ പരിശീലകന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയൂ”

പരിശീലകനെ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്ന് ബി സി സി ഐ പറഞ്ഞാല്‍ അങ്ങനെ ഞങ്ങള്‍ പ്രവര്‍ത്തിക്കും. ബിസിസിഐയുടെ നിര്‍ദേശത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. നിലവിലെ ടീം മികച്ചതാണ്. താരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവും കൃത്യമായ പ്ലാനിങ്ങും സാങ്കേതിക ജ്ഞാനവുമാണ് ഒരു പരിശീലകന് ആവശ്യം”- എന്നും ഗെയ്‌ക്‌‌വാദ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിയെ കുടുക്കിയ ‘ചുമ’; വില്ലനായത് ‘ടെർബ്യൂട്ടാലിൻ’ - ഒടുവില്‍ വിലക്കും!