Webdunia - Bharat's app for daily news and videos

Install App

Marcus Stoinis: ചാംപ്യന്‍സ് ട്രോഫി ടീമിലുള്ള സ്റ്റോയിനിസ് ഏകദിനത്തില്‍ നിന്ന് വിരമിച്ചു; ഞെട്ടി ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ്

ഏകദിനത്തില്‍ നിന്ന് വിരമിക്കുകയെന്നത് അത്ര എളുപ്പമുള്ള തീരുമാനം ആയിരുന്നില്ലെന്നും എന്നാല്‍ ഇതാണ് ഏറ്റവും ഉചിതമായ സമയമെന്നും സ്റ്റോയിനിസ് പറഞ്ഞു

രേണുക വേണു
വ്യാഴം, 6 ഫെബ്രുവരി 2025 (13:01 IST)
Marcus Stoinis: ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് രാജ്യാന്തര ഏകദിനത്തില്‍ നിന്ന് വിരമിച്ചു. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു സ്‌റ്റോയിനിസ്. ചാംപ്യന്‍സ് ട്രോഫി തുടങ്ങാന്‍ 15 ദിവസം മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. 
 
ഏകദിനത്തില്‍ നിന്ന് വിരമിക്കുകയെന്നത് അത്ര എളുപ്പമുള്ള തീരുമാനം ആയിരുന്നില്ലെന്നും എന്നാല്‍ ഇതാണ് ഏറ്റവും ഉചിതമായ സമയമെന്നും സ്റ്റോയിനിസ് പറഞ്ഞു. ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ പാക്കിസ്ഥാനിലേക്കു പോകുന്ന ഓസ്‌ട്രേലിയന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ താന്‍ ഉണ്ടാകുമെന്നും സ്റ്റോയിനിസ് പറഞ്ഞു. ഏകദിനത്തില്‍ നിന്ന് വിരമിച്ചതിനാല്‍ താരം ചാംപ്യന്‍സ് ട്രോഫി കളിക്കില്ല. ട്വന്റി 20 ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. 
 
ഓസ്‌ട്രേലിയയ്ക്കായി 71 ഏകദിനങ്ങളില്‍ നിന്ന് 26.69 ശരാശരിയില്‍ 1495 റണ്‍സാണ് സ്‌റ്റോയിനിസ് നേടിയിരിക്കുന്നത്. 2017 ല്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താകാതെ നേടിയ 147 റണ്‍സാണ് ടോപ് സ്‌കോര്‍. ഏകദിനത്തില്‍ 48 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: ബാറ്റിംഗ് ഫോമിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം, പൊട്ടിത്തെറിച്ച് ഹിറ്റ്മാന്‍

'പാക്കിസ്ഥാനിലേക്ക് പോകാന്‍ താല്‍പര്യമില്ല'; ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറി നിതിന്‍ മേനോന്‍, അവധി ചോദിച്ച് ശ്രീനാഥും

India vs England 1st ODI: ഫോം വീണ്ടെടുക്കാന്‍ കോലിയും രോഹിത്തും; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം ഇന്ന്

ഏകദിനത്തിൽ വരുൺ ചക്രവർത്തി അപകടകാരിയാവില്ല, ഇംഗ്ലണ്ട് എളുപ്പത്തിൽ നേരിടും: പീറ്റേഴ്സൺ

ടീം അടിമുടി മാറ്റും, കൂടുതൽ യുവതാരങ്ങൾ വരട്ടെ, 2026 ലോകകപ്പിനായി തയ്യാറെടുപ്പ് തുടങ്ങി സ്കലോണി

അടുത്ത ലേഖനം
Show comments