ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അഗാര്‍ക്കര്‍ നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയുടേത് തെറ്റായ തീരുമാനമാണെന്നും ധ്രുവ് ജുറലിനേക്കാള്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നത് സഞ്ജുവാണെന്നും കൈഫ് പറയുന്നു.
വെസ്റ്റിന്‍ഡീസിനെതിരായ ജുറലിന്റെ സെഞ്ചുറി പ്രകടനം മികച്ചതായിരുന്നു. ജുറല്‍ ഇന്ത്യയുടെ ഭാവിതാരമാണ് എന്നതിലും സംശയമില്ല. എന്നാല്‍ സഞ്ജുവിനെ ടീമില്‍ നിന്നും പുറത്താക്കിയത് തെറ്റായ തീരുമാനമാണ്. അഞ്ചാമതും ആറാമതുമായി ലോവര്‍ മിഡില്‍ ഓര്‍ഡറിലാണ് സഞ്ജു കളിക്കുന്നത്. ആ പൊസിഷനില്‍ ജുറലിനേക്കാള്‍ എത്രയോ മികച്ച താരമാണ് സഞ്ജു.