Publish Date: Sat, 06 Nov 2021 (10:51 IST)
Updated Date: Sat, 06 Nov 2021 (10:58 IST)
'മരക്കാര്‍ അറബിക്കടിന്റെ സിംഹം' തിയറ്ററുകളില്‍ എത്താത്തതില്‍ മോഹന്‍ലാലിന് കടുത്ത അതൃപ്തി. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിനോട് മോഹന്‍ലാലിന് തുടക്കംമുതലേ യോജിപ്പില്ല. തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന മോഹന്‍ലാലിന്റെ ആഗ്രഹത്തെ തുടര്‍ന്നാണ് റിലീസ് ഡേറ്റ് ഇതുവരെ നീട്ടിയത്. എന്നാല്‍, സിനിമ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും സിനിമ റിലീസ് ചെയ്യുക.
മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന താല്‍പര്യം ഉണ്ടെങ്കിലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഒ.ടി.ടി. റിലീസിന് മോഹന്‍ലാലും ഇപ്പോള്‍ സമ്മതം മൂളിയിരിക്കുന്നത്. സിനിമ തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന് തന്നെയായിരുന്നു സംവിധായകന്‍ പ്രിയദര്‍ശന്റെ താല്‍പര്യവും.