2025ലെ വനിതാ പ്രീമിയര്‍ ലീഗില്‍ ചരിത്രം സൃഷ്ടിച്ച് മുംബൈ ഇന്ത്യന്‍സിന്റെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ നാറ്റ് സ്‌കിവര്‍ ബ്രണ്ട്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി ഒരു സീസണില്‍ 400ലധികം റണ്‍സ് സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവുമായി നടന്ന മത്സരത്തിലാണ് സ്‌കിവര്‍ ബ്രണ്ട് നാഴികകല്ല് പിന്നിട്ടത്.
ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള സ്‌കിവര്‍ ബ്രണ്ട് ഇന്നലെ 35 പന്തില്‍ 69 റണ്‍സാണ് സ്വന്തമാകിയത്. ഇതോടെ ടൂര്‍ണമെന്റില്‍ കളിച്ച 8 മത്സരങ്ങളില്‍ നിന്നും താരത്തിന്റെ സമ്പാദ്യം 416 റണ്‍സായി. സീസണില്‍ 372 റണ്‍സുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ എല്ലിസ് പെറിയാണ് രണ്ടാമത്. കഴിഞ്ഞ ഡബ്യുപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് എല്ലിസ് പെറിയായിരുന്നു. 2024 സീസണില്‍ 347 റണ്‍സാണ് പെറി സ്വന്തമാക്കിയിരുന്നത്.