ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍മാരായി അപ്പോളോ ടയേഴ്‌സ്. 2027 വരെയുള്ള കരാറാണ് അപ്പോളോയുമായി ബിസിസിഐ ഒപ്പുവെച്ചത്. ഡ്രീം ഇലവനുമായുള്ള കരാര്‍ അവസാനിപ്പിച്ചതോടെയാണ് ബിസിസിഐ പുതിയ സ്‌പോണ്‍സര്‍മാരെ തേടിയത്. ഇന്ത്യയുടെ ഓരോ മത്സരത്തിനും 4.5 കോടി രൂപയാകും അപ്പോളോ ടയേഴ്‌സ് ബിസിസിഐയ്ക്ക് നല്‍കുക.
4 കോടി രൂപയായിരുന്നു ഡ്രീം ഇലവന്‍ ഓരോ മത്സരത്തിനും ബിസിസിഐയ്ക്ക് നല്‍കിയിരുന്നത്. നിലവില്‍ ഏഷ്യാകപ്പില്‍ സ്‌പോണ്‍സര്‍മാരില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യന്‍ വനിതാ ടീമിനും നിലവില്‍ സ്‌പോണ്‍സര്‍മാരില്ല. പണം നിക്ഷേപിച്ച് കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം വന്നതോടെയാണ് ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പുറത്തായത്.