Webdunia - Bharat's app for daily news and videos

Install App

Nitish Rana vs Digvesh Rathi: 'ഇങ്ങോട്ട് ചൊറിയാന്‍ വന്നാല്‍ മിണ്ടാതിരിക്കുന്ന ആളല്ല ഞാന്‍'; തല്ലിന്റെ വക്കോളമെത്തി നിതീഷ് റാണയും ദിഗ്വേഷും

ലീഗിലെ എലിമിനേറ്റര്‍ മത്സരത്തിനിടെയാണ് സംഭവം. നിതീഷ് റാണ ബാറ്റ് ചെയ്യുന്നതിനിടെ ബൗള്‍ ചെയ്യാനെത്തിയ ദിഗ്വേഷ് രതി പ്രകോപിപ്പിക്കുകയായിരുന്നു

രേണുക വേണു
തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (11:08 IST)
Nitish Rana and Digvesh Rathi

Nitish Rana vs Digvesh Rathi: ഡല്‍ഹി പ്രീമിയര്‍ ലീഗിലെ വെസ്റ്റ് ഡല്‍ഹി ലയണ്‍സ്-സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍ മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. വെസ്റ്റ് ഡല്‍ഹി ക്യാപ്റ്റന്‍ നിതീഷ് റാണയും സൗത്ത് ഡല്‍ഹി സ്പിന്നര്‍ ദിഗ്വേഷ് രതിയും തമ്മില്‍ കളിക്കളത്തില്‍വെച്ച് വാക്കേറ്റമുണ്ടായി. 
 
ലീഗിലെ എലിമിനേറ്റര്‍ മത്സരത്തിനിടെയാണ് സംഭവം. നിതീഷ് റാണ ബാറ്റ് ചെയ്യുന്നതിനിടെ ബൗള്‍ ചെയ്യാനെത്തിയ ദിഗ്വേഷ് രതി പ്രകോപിപ്പിക്കുകയായിരുന്നു. പന്തെറിയാന്‍ റണ്ണപ്പ് എടുത്ത രതി ബോള്‍ റിലീസ് ചെയ്തില്ല. ഇതേ തുടര്‍ന്ന് റാണ അസ്വസ്ഥനായി. 
 
ഇരുവരും തമ്മില്‍ തര്‍ക്കമായതോടെ സഹതാരങ്ങളും അംപയര്‍മാരും ഇടപെടേണ്ടിവന്നു. തുടര്‍ന്ന് നിതീഷ് റാണ ദിഗ്വേഷിനെ സിക്‌സര്‍ പറത്തി. ദിഗ്വേഷിന്റെ വിവാദ 'നോട്ട്ബുക്ക്' സെലിബ്രേഷന്‍ നിതീഷ് റാണ ആവര്‍ത്തിച്ചതോടെ വാക്കുതര്‍ക്കം കയ്യേറ്റത്തിന്റെ വക്കോളമെത്തി. 
 
അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെസ്റ്റ് ഡല്‍ഹി ക്യാപ്റ്റനായ നിതീഷ് റാണ 55 പന്തുകളില്‍നിന്ന് 134 റണ്‍സാണ് അടിച്ചെടുത്തത്. മത്സരത്തില്‍ വെസ്റ്റ് ഡല്‍ഹി ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കി.
 
സംഭവത്തെ കുറിച്ച് മത്സരശേഷം റാണ പ്രതികരിച്ചത് ഇങ്ങനെ, ' ആര് ശരി, ആര് തെറ്റ് എന്നതല്ല, അവന്‍ വന്നിരിക്കുന്നത് അവന്റെ ടീമിനെ ജയിപ്പിക്കാനും ഞാന്‍ വന്നിരിക്കുന്നത് എന്റെ ടീമിനെ ജയിപ്പിക്കാനുമാണ്. പക്ഷേ ക്രിക്കറ്റിനെ ബഹുമാനിക്കേണ്ടത് എന്റെയും അവന്റെയും ഉത്തരവാദിത്തമാണ്. അവനാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അതേ കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ആരെങ്കിലും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ വെറുതെയിരിക്കില്ല,' റാണ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ നിരാശപ്പെടുമായിരുന്നു, ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് അശ്വിന്‍

ജോ റൂട്ടിന് ആഷസിൽ സെഞ്ചുറി നേടാനായില്ലെങ്കിൽ എംസിജിയിലൂടെ നഗ്നനായി നടക്കുമെന്ന് മാത്യു ഹെയ്ഡൻ

Sanju Samson: 'ഇത് സഞ്ജുവിനുള്ള പണിയോ'; ആരാധകര്‍ കണ്‍ഫ്യൂഷനില്‍, കാരണം ഇതാണ്

കോലിയ്ക്കും സച്ചിനും ഇടമില്ല, ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനുമായി വിസ്ഡൻ മാഗസിൻ

വില കുറച്ച് കാണരുത്, ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ ഞങ്ങൾക്കൊപ്പം, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments