Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അടുത്തെങ്ങും വിരമിക്കില്ല' ക്രിക്കറ്റ് പ്രേമികൾക്ക് ആശ്വാസമായി സൂപ്പർതാരത്തിന്റെ വാക്കുകൾ

'അടുത്തെങ്ങും വിരമിക്കില്ല' ക്രിക്കറ്റ് പ്രേമികൾക്ക് ആശ്വാസമായി സൂപ്പർതാരത്തിന്റെ വാക്കുകൾ
, ശനി, 2 മെയ് 2020 (12:18 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അടുത്തെങ്ങും വിരമിക്കാനുള്ള പദ്ധതിയില്ലെന്ന് ന്യൂസിലൻഡ് ഇതിഹാസ താരം റോസ് ടെയ്‌ലർ,കഴിഞ്ഞ ദിവസം ഒരു ന്യൂസിലൻഡ് മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ താൻ കളിക്കാനുള്ള സാധ്യതകളും ടെയ്‌ലർ തള്ളികളഞ്ഞില്ല.
 
എന്റെ കളി ഇപ്പോളും മെച്ചപ്പെടുത്താനുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതെല്ലാം മെച്ചപ്പെടുത്താൻ കഴിയുമെന്നും അടുത്തെങ്ങും വിരമിക്കാൻ ആഹ്രഹമില്ലെന്നും ടെയ്‌ലർ വ്യക്തമാക്കി. ഇപ്പോളും താൻ കളികൾ ആസ്വദിച്ചാണ് കളിക്കുന്നതെന്നും 2023 വരെ കളിക്കളത്തിൽ തുടരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടെയ്‌ലർ കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാം വ്യാജവാർത്തകൾ, പൊട്ടിത്തെറിച്ച് ഡിവില്ലേഴ്‌സ്