India vs Pakistan: 180ന് മുകളിൽ നേടാമായിരുന്നു, 2 സെറ്റ് ബാറ്റർമാരും പുറത്തായത് ടീമിനെ ബാധിച്ചു: സൽമാൻ അലി ആഘ

അഭിറാം മനോഹർ
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (15:21 IST)
ദുബായില്‍ നടന്ന ഏഷ്യാ കപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ആറു വിക്കറ്റിന് തോറ്റതിന് ശേഷം പ്രതികരണവുമായി  പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഘ. മത്സരത്തില്‍ ഓപ്പണര്‍ ഫഖര്‍ സമാന്റെ പുറത്താകല്‍ സംശയാസ്പദമാണെന്ന് പറഞ്ഞ സല്‍മാന്‍ അലി ആഘ പാകിസ്ഥാന് 180 റണ്‍സ് നേടാമായിരുന്നുവെന്നും എന്നാല്‍ സെറ്റ് ബാറ്റര്‍മാരെ നഷ്ടമായത് ഗെയിമിനെ ബാധിച്ചെന്നും വ്യക്തമാക്കി.
 
മികച്ച തുടക്കമാണ് ടീമിന് ലഭിച്ചത്. 15 മത്സരങ്ങള്‍ക്ക് ശേഷം പവര്‍പ്ലേയില്‍ ഇന്ത്യക്കെതിരെ മികച്ച സ്‌കോര്‍ നേടാനായി. 10 ഓവറില്‍ 91 റണ്‍സ് നേടാനായി. എന്നാല്‍ കളി പകുതിയിലെത്തിയപ്പോള്‍ പന്തിന് പഴക്കം വന്നത് കളിയെ ബാധിച്ചു. പുതുതായി വന്ന ബാറ്റര്‍ക്ക് സ്‌ട്രോക്ക് പ്ലേ പെട്ടെന്ന് കളിക്കാനാവില്ല. സെറ്റ് ബാറ്റര്‍ അവസാനം വരെ നില്‍ക്കേണ്ടത് അതിനാല്‍ നിര്‍ണായകമാണ്. ടീമിന് 180ന് മുകളില്‍ നേടാമായിരുന്നു. എന്നാല്‍ 2 സെറ്റ് ബാറ്റര്‍മാരെ നഷ്ടമായത് സ്‌കോറിങ്ങിനെ ബാധിച്ചു. യുഎഇലെ പിച്ചുകള്‍ പാകിസ്ഥാനിലെ പോലെയല്ല. ഇവിടെ 200 റണ്‍സ് നേടാനാവില്ല. പാര്‍ സ്‌കോര്‍ 160 ആകുമ്പോള്‍ 200 ലക്ഷ്യമിട്ട് ബാറ്റ് ചെയ്യുന്നത് അബദ്ധമാണ്. സല്‍മാന്‍ അലി ആഘ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2005ല്‍ ഫൈനലിലെത്തി, കളിച്ച ഓരോ മത്സരത്തിനും ലഭിച്ചത് 1000 രൂപ മാത്രം, വനിതാ ക്രിക്കറ്റിന്റെ കഴിഞ്ഞകാലത്തെ പറ്റി മിതാലി രാജ്

അവൻ ഇന്ത്യയുടെ റൺ മെഷീൻ, ടി20യിലെ പ്രധാന താരം, അഭിഷേക് ശർമയെ പുകഴ്ത്തി ജേസൺ ഗില്ലെസ്പി

പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്, ബിഗ് ബാഷിൽ നിന്നും അശ്വിൻ പിന്മാറി

10 പേരായി ചുരുങ്ങിയിട്ടും പാരീസിനെ വീഴ്ത്തി, വിജയവഴിയിൽ അടിതെറ്റാതെ ബയേൺ തേരോട്ടം

ലഹരിക്ക് അടിമ, സീനിയർ ക്രിക്കറ്റ് താരത്തെ ടീമിൽ നിന്നും പുറത്താക്കി സിംബാബ്‌വെ ക്രിക്കറ്റ്, കരാർ പുതുക്കില്ല

അടുത്ത ലേഖനം
Show comments