Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നെങ്കിൽ അവനൊരു സൂപ്പർ താരമാകും, അല്ലെങ്കിൽ 10 ടെസ്റ്റ് തികച്ച് കളിക്കുമെന്ന് തോന്നുന്നില്ല, സാം കോൺസ്റ്റസിനെ പറ്റി മുൻ ഓസീസ്

Sam Konstas

അഭിറാം മനോഹർ

, വ്യാഴം, 9 ജനുവരി 2025 (18:47 IST)
ഇന്ത്യക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ആക്രമണോത്സുക ബാറ്റിംഗ് കൊണ്ട് ശ്രദ്ധേയനായ യുവതാരമാണ് ഓസ്‌ട്രേലിയന്‍ താരമായ സാം കോണ്‍സ്റ്റാസ്. 19 വയസുകാരനായ താരം ഇന്ത്യന്‍ താരങ്ങളായ വിരാട് കോലിയുമായും ജസ്പ്രീത് ബുമ്രയുമായും മൈതാനത്ത് കോര്‍ത്തിയിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ ബുമ്രയ്‌ക്കെതിരെ സ്‌കൂപ്പ് ഷോട്ടുകളും റാമ്പ് ഷോട്ടുകളും കളിച്ച് അര്‍ധസെഞ്ചുറി സ്വന്തമാക്കിയിരുന്നെങ്കിലും അടുത്ത ഇന്നിങ്ങ്‌സുക്‌ളി തിളങ്ങാന്‍ താരത്തിനായിരുന്നില്ല.
 
സാം കോണ്‍സ്റ്റാസിന്റെ ബാറ്റിംഗ് കാണുമ്പോള്‍ ഒന്നെങ്കില്‍ അവന്‍ ഒരു സൂപ്പര്‍ താരമാകുമെന്നും അല്ലെങ്കില്‍ ഓസ്‌ട്രേലിയക്കായി 10 ടെസ്റ്റ് പോലും തികച്ച് കളിക്കില്ലെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ പേസറായ സ്റ്റീവ് ഹാര്‍മിസണ്‍. ബുമ്രയ്‌ക്കെതിരെ പല ഷോട്ടുകളും പരീക്ഷിച്ചെങ്കിലും കോണ്‍സ്റ്റാസിന്റെ ഡിഫന്‍സ് വലിയ ചോദ്യചിഹ്നമാണെന്ന് ഹാര്‍മിസണ്‍ ടോക് സ്‌പോര്‍ട്‌സ് ക്രിക്കറ്റിനോട് പറഞ്ഞു.
 
 അവന്‍ പലപ്പോഴും ഡേവിഡ് വാര്‍ണറെ അനുകരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ വാര്‍ണര്‍ക്കുള്ള കളിയുടെ സ്വാഭാവിക ഒഴുക്കോ സാങ്കേതികത്തികവോ കോണ്‍സ്റ്റാസിനില്ല. അതിനാല്‍ തന്നെ വരുന്ന ആഷസില്‍ അവന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറാകുന്നതില്‍ സന്തോഷം മാത്രമെയുള്ളുവെന്നും ഹാര്‍മിസണ്‍ പറഞ്ഞു. ഇന്ത്യക്കെതിരെ മെല്‍ബണ്‍ ടെസ്റ്റില്‍ അരങ്ങേറിയ സാം കോണ്‍സ്റ്റാസ് ആദ്യ ഇന്നിംഗ്‌സില്‍ 60 റണ്‍സടിച്ച് തിളങ്ങിയപ്പോള്‍ തുടര്‍ന്നുള്ള ഇന്നിങ്ങ്‌സുകളില്‍ 8,23,22 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഓസീസ് ടീമിലും കോണ്‍സ്റ്റാസിനെ ഓപ്പണറായി നിലനിര്‍ത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ഒരൊറ്റ സംഭവത്തിന് ശേഷം ഇന്ത്യയിൽ ഞാൻ വെറുക്കപ്പെട്ടവനായി: മാർട്ടിൻ ഗുപ്റ്റിൽ