അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബിഗ് ബാഷിനൊപ്പം ഐഎല്‍ടി20 താരലേലത്തിലും അശ്വിന്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബിഗ് ബാഷ് ലീഗിലെ 4 ടീമുകളാണ് അശ്വിനായി രംഗത്തുള്ളത്. സിഡ്‌നി തണ്ടര്‍, സിഡ്‌നി സിക്‌സേഴ്‌സ്, ഹൊബാര്‍ട്ട് ഹാരിക്കെയ്ന്‍സ്, അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് എന്നീ ടീമുകളാണ് അശ്വിനായി രംഗത്തുള്ളത്. ഐഎല്‍ടി20 ഡിസംബര്‍ ഒന്ന് മുതലാണ് ആരംഭിക്കുന്നത്. ബിഗ് ബാഷ് ലീഗ് ഡിസംബര്‍ 14നാണ് ആരംഭിക്കുന്നത്. ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെയാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.