പാകിസ്ഥാനിലും ദുബായിലുമായി നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കൃത്യമായ മേല്‍ക്കെ ഉണ്ടെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സ്. പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ താരം കളിക്കുന്നില്ല. താരത്തിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം നടക്കുന്നത് ദുബായിലാണ്. ഇത് മറ്റ് ടീമുകളേക്കാള്‍ ഇന്ത്യയ്ക്ക് കൃത്യമായ മുന്‍തൂക്കം നല്‍കുന്നുവെന്നാണ് പാറ്റ് കമ്മിന്‍സ് പറയുന്നത്.
മറ്റുള്ള ടീമുകള്‍ക്കെല്ലാം വിവിധ ഗ്രൗണ്ടുകളിലാണ് മത്സരങ്ങളെല്ലാം കളിക്കേണ്ടത്. എന്നാല്‍ ഇന്ത്യയ്ക്ക് അങ്ങനെയല്ല. എല്ലാ മത്സരങ്ങളും ഒരേ ഗ്രൗണ്ടിലായതിനാല്‍ ഇന്ത്യയ്ക്ക് അത് പരമ്പരയില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇന്ത്യ ആദ്യമെ ശക്തമായ ടീമാണ്. കൂടാതെ ഗ്രൗണ്ട് അഡ്വാന്‍ഡേജും ഇന്ത്യയ്ക്ക് ലഭിക്കുന്നുണ്ട്. കമ്മിന്‍സ് പറഞ്ഞു.